ലഹരി ഉപയോഗം കണ്ടെത്തണം ; കുട്ടികളുടെ പല്ലും നഖവും പരിശോധിക്കാൻ ഒരുങ്ങി വിദ്യാഭ്യാസവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്കൂൾതലത്തിൽ ലഹരിനിർമാർജനയജ്ഞം ഇത്തവണ പരിശോധനയിലും ഉപദേശത്തിലും മാത്രം ഒതുങ്ങില്ല. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താൻ പല്ലും നഖവും പരിശോധിക്കാൻ തയ്യാറെടുക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. ഈ വർഷം സ്കൂളുകളിൽ വ്യാപകമായി ദന്തപരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കും. കുട്ടികളുടെ ദന്താരോഗ്യം ഉറപ്പാക്കുന്നതിനുപുറമേ, ലഹരി ഉപയോഗം തിരിച്ചറിയാനും ഈ പരിശോധന സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ലഹരിനിർമാർജന പ്രവർത്തനങ്ങളും ഇടപെടലുകളും ഉറപ്പാക്കാൻ സ്കൂളുകളിൽ ഇന്റർവെൻഷൻ രജിസ്റ്ററും നിർബന്ധമാക്കും.

കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം കൈകാര്യം ചെയ്യാൻ വേനലവധി ക്യാമ്പിൽ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു.  ഈ കുട്ടികളുടെ ഐഡന്റിറ്റി പരസ്യമാക്കാതെ, പോലീസിന്റെയും എക്സൈസിന്റെയും സഹായത്തോടെ തുടർചികിത്സയും പുനരധിവാസവും ഉറപ്പാക്കാനാണ് നിർദേശം. സ്കൂളുകളിൽ ആന്റി നർക്കോട്ടിക് ക്ലബ്ബുകൾ രൂപവത്കരിക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള ആന്റി-ഡ്രഗ് പാർലമെന്റും നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷ്ടിച്ചു ;...

0
ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല്...

ആഡംബര ഹോട്ടലിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആഡംബര ഹോട്ടലിൽ മക്കളെ കൊലപ്പെടുത്തിയ...

റോഡരികിൽ ബസ് സ്റ്റോപ്പിനടുത്ത് കഞ്ചാവ് ചെടി വളർത്തി ; ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് സീൽ...

0
ചേർത്തല: തണ്ണീർമുക്കം വടക്ക് വില്ലേജിൽ റോഡരികിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ്...

പണം ചോദിച്ചപ്പോൾ നൽകാത്തത് വിരോധമായി ; മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ കടയില്‍ കയറി മര്‍ദിച്ചു...

0
തിരുവനന്തപുരം: ക്ലെയിമിനായി നൽകിയ മൊബൈൽ ഫോൺ തിരികെ നൽകാത്തതിലും പണം ചോദിച്ചതിലുമുള്ള...