കിടങ്ങൂര്‍ : കേരളീയ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മയക്കു മരുന്ന് ഉപയോഗം കുട്ടികള്‍ മുതലുള്ള യുവതലമുറയെ വളരെ വേഗം കാര്‍ന്നു തിന്നുന്ന വലിയ വിപത്തായി മാറിയിരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ തോമസ് ചാഴികാടന്‍ എം പി പറഞ്ഞു. ഇതിനെതിരെ സമൂഹം ഒന്നായി നിന്ന് പട പൊരുതുമ്പോള്‍ അതിന് നേതൃത്വം കൊടുക്കാന്‍ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് നിലയുറപ്പിക്കണമെന്ന് എം പി പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) കിടങ്ങൂര്‍ മണ്ഡലം പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ് ചാഴികാടന്‍ എം പി.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ് പ്രൊഫസര്‍ ലോപ്പസ് മാത്യുവിനും പുതിയ മറ്റ് ഭാരവാഹികള്‍ക്കും യോഗത്തില്‍ സ്വീകരണം നല്‍കി. കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോസ് തടത്തിലിന്‍റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് ജെയിംസ് ചെക്കിടിയേല്‍ ന്റെ 81-ാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.
സീനിയര്‍ നേതാവ് പി റ്റി ജോസഫ് പുറത്തേല്‍, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം പ്രദീപ് വലിയപറമ്ബില്‍, സംസ്ഥാന കമ്മിറ്റി അംഗം രാധാകൃഷ്ണക്കുറുപ്പ്, പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, മണ്ഡലം സെക്രട്ടറിമാര്‍ പി കെ രാജു, രാജു മണ്ഡപം, സെബാസ്റ്റ്യന്‍ പരിയാത്തുമറ്റം, വൈസ് പ്രസിഡന്റ് മാര്‍ മത്തായി മംഗലത്ത്, തോമസുകുട്ടി കടുപ്പില്‍, ട്രഷറര്‍ ബിജു കൊല്ലപ്പള്ളി, യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡണ്ട് ലിജു മേക്കാട്ടേല്‍, കെ എസ് സി (എം) ജില്ലാ പ്രസിഡന്റ് ആദര്‍ശ് മാളിയേക്കല്‍, വാര്‍ഡ് പ്രസിഡന്റ് മാരായ റ്റിനാ മാളിയേക്കല്‍, മത്തായി നിരപ്പേല്‍ , ഷാജി മാവേലിത്തടം, റ്റിനി കുംബിക്കല്‍, അലക്സ് മുരിങ്ങയില്‍, സ്റ്റാന്‍ലി ഇല്ലീമുട്ടില്‍, റോബിന്‍ പറവെട്ടിയേല്‍, ദേവച്ചന്‍ താമരശ്ശേരി , ജോര്‍ജുകുട്ടി പുതുക്കുളം, ബേബി താന്നിയില്‍ , സന്തോഷ്, ഷാജി കളപ്പുര, തോമസ് പൂത്തൂര്‍, തോമസ് വടുതല, ജെയിന്‍ കണത്തുകാട്ട്,പോഷക സംഘടന മണ്ഡലം പ്രസിഡണ്ട് മാരായ ദേവച്ചന്‍ താമരശ്ശേരി, മാത്യൂസ് കീകോലില്‍, തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033