Wednesday, September 11, 2024 6:04 am

പോലീസ് സ്‌റ്റേഷനിലെ ഗ്രീഷ്മയുടെ ലൈസോള്‍ കുടിയും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളുടെ ഭാഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനിലെ ഗ്രീഷ്മയുടെ ലൈസോള്‍ കുടിയും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളുടെ ഭാഗം. മുന്‍കൂട്ടി തയ്യാറാക്കിയ ആസൂത്രണം പോലെയാണ് ഇതും പോലീസ് മനസ്സിലാക്കുന്നത്. സ്‌റ്റേഷനിലെ ശുചിമുറിയിലേക്ക് പോയ   ഗ്രീഷ്മ നിശ്ചയിച്ചുറപ്പിച്ച പോലെയാണ് ലൈസോള്‍ കുടിച്ചത്. പോലീസ് സ്‌റ്റേഷനില്‍ വച്ചു തന്നെ എല്ലാം അവര്‍ സമ്മതിച്ചിരുന്നു.

ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മയെ ആദ്യം കൊണ്ടു പോയത് സ്‌റ്റേഷനിലുള്ളവരുടെ ശുചി മുറിയിലായിരുന്നു. ആ ശുചിമുറിയില്‍ പോയി വന്ന ഗ്രീഷ്മ അത് പുരുഷന്മാരുടേതാണെന്നും തനിക്ക് അവിടെ പോകാനാുള്ള ബുദ്ധിമുട്ടും അറിയിച്ചു. ഇതോടെ നെടുമങ്ങാട് സ്‌റ്റേഷനിലെ വനിതാ റെസ്റ്റ് റൂമിലേക്ക് കൊണ്ടു പോയി. ആ ബാത്ത് റൂം ഉപയോഗിച്ചു. ആ സമയം തന്നെ ആ മുറിയില്‍ ശുചീകരണത്തിനുള്ള ലൈസോള്‍ ഉണ്ടെന്ന് ഗ്രീഷ്മ മനസ്സിലാക്കി. രാവിലെ എട്ടരയോടെ വീണ്ടും ശുചി മുറിയില്‍ പോകണമെന്ന് പറഞ്ഞു.

ചാനല്‍ ക്യാമറുടെ മുമ്പിലൂടെയാണ് ഗ്രീഷ്മ പോയതും. ഈ സമയം ശുചീകരണ തൊഴിലാളി ബാത്ത് റൂം വൃത്തിയാക്കി പോയതേ ഉണ്ടായിരുന്നുള്ളൂ. ബാത്ത് റൂമില്‍ കയറി ഗ്രീഷ്മ ലൈസോള്‍ ഒരു കവിളാണ് കുടിച്ചത്. പെട്ടെന്നു തന്നെ ഛര്‍ദ്ദിക്കുകയും ചെയ്തു. ഗ്രീഷ്മയുടെ ഛര്‍ദില്‍ കേട്ട് പോലീസുകാരികള്‍ ഓടിയെത്തി. ഈ സമയം താന്‍ ലൈസോള്‍ കുടിച്ചെന്ന് ഗ്രീഷ്മ തന്നെ സമ്മതിച്ചു. ഇതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സാധാരണ പ്രതികളെ സ്റ്റേഷനുള്ളിലെ ശുചിമുറിയാണ് ഉപയോഗിക്കാന്‍ അനുവദിക്കാറ്. ഇവിടേയും സമര്‍ത്ഥമായി ഗ്രീഷ്മ കളിച്ചു.

പുരുഷ ബാത്ത് റൂമെന്ന സാധ്യത ഉയര്‍ത്തി പോലീസുകാരേയും പറ്റിച്ചു. സ്‌നേഹമുണ്ടെന്ന് കാമുകനെ വിശ്വസിപ്പിച്ച്‌ വിഷം കൊടുത്തു കൊന്ന ഗ്രീഷ്മയുടെ മനസ്സ് പോലീസ് തിരിച്ചറിയാതെ പോയിടത്തായിരുന്നു ആത്മഹത്യാ ശ്രമം നടന്നത്. ഛര്‍ദ്ദിച്ചില്ലായിരുന്നുവെങ്കില്‍ ലൈസോള്‍ കുടിച്ചതു പോലും പോലീസ് അറിയില്ലായിരുന്നു. കസ്റ്റഡിയില്‍ വച്ച്‌ ഗ്രീഷ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് പോലീസിന് തീരാകളങ്കമായി മാറുമായിരുന്നു.

ഗ്രീഷ്മ പോലീസ് സ്റ്റേഷനില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വന്നു കഴിഞ്ഞു. പ്രതിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റൂറല്‍ എസ് പി ഡി ശില്‍പ പറഞ്ഞു. സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയല്ല ഗ്രീഷ്മ ഉപയോഗിച്ചതെന്നും എസ് പി വ്യക്തമാക്കി. ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും അത് പാലിക്കാത്തതിനാലാണ് നടപടിയെന്ന് എസ് പി കൂട്ടിച്ചേര്‍ത്തു. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

താന്‍ അണുനാശിനി കുടിച്ചതായി യുവതി സമ്മതിച്ചിട്ടുണ്ട്. ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാല്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും. പുലര്‍ച്ചെ ഒരു മണിയോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തിച്ചത്. യുവതിയുടെ കാവലിനായി വനിതാ എസ് ഐ അടക്കം നാല് പൊലീസികാരാണ് ഉണ്ടായിരുന്നത്. ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം നാടകമാണെന്ന് കൊല്ലപ്പെട്ട ഷാരോണിന്‍റെ പിതാവ് പ്രതികരിച്ചു.

ജീവനൊടുക്കാന്‍ നോക്കിയത് നാടകമാണെന്ന് തന്നെയാണ് പോലീസിന്റേയും അനുമാനം. പൊലീസ് സ്റ്റേഷനിലെ ബാത്റൂം അടക്കം പരിശോധിച്ച്‌ ഉറപ്പു വരുത്തിയശേഷമാണ് ഗ്രീഷ്മയെ നെടുമങ്ങാട് സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പോലീസുകാര്‍ അവളെ ചെക്ക് ചെയ്ത് ഉറപ്പു വരുത്തിയ ബാത്റൂമിന് പകരം വേറൊരു ബാത് റൂമിലേക്കാണ് കൊണ്ടുപോയത്. അവിടെ ഉണ്ടായിരുന്ന ലായനി ഗ്രീഷ്മ കുടിക്കുകയായിരുന്നുവെന്നും എസ്‌പി പറഞ്ഞു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

സീതാറാം യെച്ചൂരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

0
ഡൽഹി: ശ്വാസകോശ അണുബാധയെത്തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സി.പി.എം. ജനറൽ...

15 തീവണ്ടികളിൽ സ്ലീപ്പർ കുറച്ച് ജനറൽ കോച്ചുകൾ വർധിപ്പിക്കുന്നു ; കേരളത്തിന് തിരിച്ചടിയാകുമെന്ന് സൂചനകൾ

0
ചെന്നൈ: ദക്ഷിണ റെയിൽവേ 15 തീവണ്ടികളിൽ സ്ലീപ്പർ കുറച്ച് ജനറൽ കോച്ചുകൾ...

രണ്ടാം വിക്കറ്റും വീണു, പിണറായി ഞങ്ങളുടെ ക്യാപ്റ്റൻ ; കെ.ടി ജലീൽ

0
മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവി സ്ഥാനത്ത് നിന്നും എസ്. ശശിധരനെ...

സത്യത്തിനും നീതിക്കും വേണ്ടി ഇനിയും പോരാടും ; മുൻ മലപ്പുറം ജില്ലാ പോലീസ് മേധാവി...

0
മലപ്പുറം: സത്യത്തിനും നീതിക്കുംവേണ്ടി ഇനിയും പോരാട്ടം തുടരുമെന്ന് മുൻ മലപ്പുറം ജില്ലാ...