എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. പറമ്പിൽ കടവ് സച്ചിൻ (22 ) മേരിക്കുന്ന് വാപ്പോളിതാഴം അനീഷ് (23 ) എന്നിവരെയാണ് ചേവായൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ജയിംസിന്റെ നേതൃത്വത്തിൽ പോലീസിൻ്റ പതിവ് പട്രോളിങിനിടെ പൂളക്കടവ് ചിൽഡ്രൻസ് പാർക്കിനടുത്ത് വെച്ച് പിടികൂടിയത്. ഇവരിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന 3.25 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.

കോഴിക്കോട് ജില്ലയിൽ ലഹരിയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി ഡിഐജി എ.വി. ജോർജ്ജ് ഐപിഎസിന്‍റെ നിർദ്ദേശപ്രകാരം ജില്ലയിൽ ഉടനീളം മയക്കുമരുന്ന് പരിശോധന ശക്തമാക്കി നടത്തി വരികയായിരുന്നു. ജില്ലയിലെ യുവാക്കളെയും വിദ്യാർത്ഥികളേയും ലക്ഷ്യം വെച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എംഡിഎംഎ പോലുള്ള അതി മാരക ലഹരി മരുന്നുകൾ എത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഗ്രാമിന് 3000 രൂപ മുതൽ 5000 രൂപയ്ക്ക് വരെയാണ് വിൽപ്പന നടത്തുന്നതെന്നും, മറ്റു ലഹരി വസ്തുക്കളെ അപേക്ഷിച്ച് കൈകാര്യം ചെയ്യുന്നതിന് എളുപ്പമായതിനാലാണ് എംഡിഎംഎ യുടെ കച്ചവടം നടത്തുന്നതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.

വിൽപനക്കായി പ്രതികൾക്ക് മയക്കുമരുന്ന് നൽകിയവരെ കുറിച്ച് വ്യക്തമായ ലഭിച്ചതായും ഇവരെ കേന്ദ്രീകരിച്ച് വിശദമായി അന്വേഷിക്കുമെന്നും ചേവായൂർ ഇൻസ്പെക്ടർ ചന്ദ്രമോഹനൻ പറഞ്ഞു. ചേവായൂർ സബ്ബ് ഇൻസ്പെക്ടർ ഷബീബ് റഹ്മാൻ,എ എസ് ഐ ഷാജി,സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ശ്രീരാഗ് , രാജീവൻ പാലത്ത്, ജോമോൻ കെഎ, സുമേഷ്,സിവിൽ പോലീസ് ഓഫീസർ അരവിന്ദ് പയിമ്പ്ര,ഹോം ഗാർഡ് മാരായ അനിൽകുമാർ , ജയരാജൻ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...