ബെംഗളൂരു : ഗള്‍ഫിലേക്ക് അനധികൃതമായി ലഹരി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍. ആംഫെറ്റമീനെന്ന ലഹരിഗുളിക ദോഹയിലേക്ക് കടത്താനായിരുന്നു ഇയാളുടെ ശ്രമം. എസ് നഷാദ് എന്നയാളാണ് മംഗ്ലൂരുവില്‍ വെച്ച് എന്‍സിബിയുടെ പിടിയിലായത്. ഗുളികകള്‍ ക്രിക്കറ്റ് ഗ്ലൗസിൽ ഒളിപ്പിച്ചായിരുന്നു എത്തിച്ചത്. ഇവയ്ക്ക് 20 ലക്ഷം രൂപ വിലവരും.
ക്രിക്കറ്റ് ഗ്ലൗസില്‍ ഒളിപ്പിച്ച് ലഹരി ഗുളികകള്‍ ; കാസര്‍കോട് സ്വദേശി മംഗ്ലൂരുവില്‍ അറസ്റ്റില്‍
RECENT NEWS
Advertisment