സൈനിക വാഹനങ്ങളില്‍ ചുവന്ന പതാകയ്ക്ക് പകരം ഇനി നീല പതാകകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സൈനിക വാഹനങ്ങളില്‍ ചുവന്ന പതാകയ്ക്ക് പകരം ഇനി നീല പതാകകള്‍. ചുവപ്പ് ജനങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥയും ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് പതാകയുടെ നിറം നീലയാക്കാന്‍ തീരുമാനിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഇനിമുതല്‍ നീലപതാക ഉയര്‍ത്തിക്കൊണ്ടായിരിക്കും ജമ്മുകശ്മീരിലെ സൈനിക വാഹനവ്യൂഹങ്ങള്‍ നീങ്ങുക. കശ്മീര്‍ താഴ്വരകളിലും സൈന്യം നീലപതാകയും ഏന്തിയായിരിക്കും ഇറങ്ങുക. ഒപ്പം സൈനിക ക്യാമ്പുകളിലെല്ലാം നീലപതാകയാക്കും.

ഇത് കൂടാതെ സൈന്യത്തിന്റെ പൊതു വേഷത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ഇനിമുതല്‍ ലാത്തികളാവില്ല. പകരം വിസില്‍ ആയിരിക്കും ഉപയോഗിക്കുകയെന്ന് ലഫ്റ്റനന്റ് കേണല്‍ ക്യു ഖാന്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. സൈനിക വാഹനങ്ങളില്‍ ജമ്മുകശ്മീരിനെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ പതിപ്പിക്കും. മതിലുകളില്‍ വിജയം കൈവരിച്ചിട്ടുള്ള സംസ്ഥാനത്തെ യുവാക്കളുടെ ചിത്രവും നല്‍കുമെന്നും ലഫ്റ്റനന്റ് കേണല്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...