ഇടുക്കി : ഇടുക്കി കുമിളിയിൽ വൻ ലഹരിമരുന്ന് വേട്ട. ഒന്നരക്കോടി രൂപയുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഒരു കിലോ ഹാഷിഷ് ഓയിലും 25 കിലോ കഞ്ചാവും ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. അതിർത്തിയിലേക്ക് കടത്തുന്ന ലഹരിമരുന്നുകളെക്കുറിച്ച് സ്‌പെഷ്യൽ സ്‌ക്വാഡ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കുമളിയിൽ നിന്ന് വൻ ലഹരിമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കട്ടപ്പന സ്വദേശികളെ കസ്റ്റഡിയിൽ എടുത്തു. റെനി, പ്രദീപ്, മഹേഷ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.
ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട ; ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടി
RECENT NEWS
Advertisment