മദ്യലഹരിയിൽ പോലീസുകാരെ ആക്രമിച്ചു ; മുംബൈയിൽ മൂന്ന് യുവതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മദ്യപിച്ച് ലക്കുകെട്ട് പോലീസുകാരെ ആക്രമിച്ച മൂന്ന് യുവതികൾ അറസ്റ്റിൽ. കാവ്യ, അശ്വിനി, പൂനം എന്നീ മൂന്ന് യുവതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിൽ യുവതികൾ പാർട്ടിയിൽ പങ്കെടുക്കുകയും ശേഷം ബാറിൽ നിന്ന് പുറത്തിറങ്ങി പ്രശ്നമുണ്ടാക്കുകയുമായിരുന്നു. മുംബൈയിലെ റെസിഡൻഷ്യൽ പ്രദേശമായ വിരാറിലാണ് സംഭവമുണ്ടായത്. ഒരു റെസ്റ്റോറൻ്റ് ബാറിന് പുറത്ത് ചില സ്ത്രീകൾ ബഹളം വെക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ബാറിലെത്തിയ മറ്റ് ചിലരുമായി യുവതികൾ തർക്കമുണ്ടായതായും ഇവരോട് പ്രദേശത്ത് നിന്ന് പോകാൻ ആളുകൾ ആവശ്യപ്പെടുകയും ചെയ്തു.

വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് പൊലീസെത്തിയപ്പോഴാണ് യുവതികൾ പൊലീസുകാരുമായി തർക്കമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. യുവതികൾ പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേർപ്പെടുകയും അവരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. വനിതാ പോലീസ് കോൺസ്റ്റബിളിൻ്റെ കൈ കടിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....