റെയിൽവേ സ്റ്റേഷനുള്ളിൽ പ്ലാറ്റ്ഫോമിന് അടുത്ത് വരെ കാറോടിച്ച് കയറ്റി മദ്യപൻ

For full experience, Download our mobile application:
Get it on Google Play

മീററ്റ്: റെയിൽവേ സ്റ്റേഷനുള്ളിൽ പ്ലാറ്റ്ഫോമിന് അടുത്ത് വരെ കാറോടിച്ച് കയറ്റി മദ്യപൻ. ഉത്തർപ്രദേശിലെ മീററ്റ് കന്‍റ് റെയിൽവേ സ്റ്റേഷനിൽ മദ്യലഹരിയിലായിരുന്നെന്ന് ആരോപിക്കപ്പെടുന്ന ഒരാൾ കാറോടിച്ച് പ്ലാറ്റ്‌ഫോം നമ്പർ ഒന്നിലേക്ക് കയറ്റിയത് യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഒരാൾ ആൾട്ടോ കാറുമായി സ്റ്റേഷനിലെത്തുകയും ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരിക്കുമ്പോൾ കാർ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചുകയറ്റുകയുമായിരുന്നുവെന്ന് ആളുകൾ പറയുന്നു. ട്രെയിനിന് വളരെ അടുത്തുകൂടി കടന്നുപോയ കാർ നിരവധി ബെഞ്ചുകൾക്ക് കേടുപാടുകൾ വരുത്തി. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നത് വീഡിയോയിൽ കാണാം.

ഡ്രൈവറെ സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകൾ തടയുകയും കാറിൽ നിന്ന് പുറത്തിറക്കി റെയിൽവേ പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. താൻ സൈനികനാണെന്ന് അവകാശപ്പെട്ട പ്രതി സന്ദീപ് എന്നാണ് പേര് പറഞ്ഞത്. ഇയാൾ ബാഗ്പത് സ്വദേശിയാണെന്നും ഇയാൾ ഓടിച്ചിരുന്ന കാറിന് ഝാർഖണ്ഡ് രജിസ്‌ട്രേഷൻ നമ്പറാണുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....