Friday, May 9, 2025 4:00 pm

മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരന്‍ വിമാനത്തില്‍ ഛര്‍ദ്ദിച്ചു , മലവിസര്‍ജനം നടത്തി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി:രാജ്യത്ത് വിമാനത്തില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതാണ് ഏറ്റവും അടുത്തതായി സംഭവിച്ചത്.ഗുവാഹത്തിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇൻഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. കുടിച്ചു ലക്കുകെട്ട യാത്രക്കാരന്‍ ടോയ്‍ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം നടന്നത്. സംഭവം സംയമനത്തോടെ കൈകാര്യം ചെയ്ത ജോലിക്കാരെ അഭിനന്ദിച്ചുകൊണ്ട് യാത്രക്കാരിലൊരാള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ക്രൂ ലീഡറായ ശ്വേതയാണ് വിമാനം വൃത്തിയാക്കാന്‍ മുന്‍കയ്യെടുത്തത്.ഒപ്പം ടീമിലെ മറ്റു സ്ത്രീ ജീവനക്കാരും സഹായിച്ചു. യാത്രക്കാരനെതിരെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല. നേരത്തെ വിമാനത്തിൽ യാത്രക്കാരിക്കുമേൽ സഹയാത്രികൻ മൂത്രമൊഴിച്ച കേസിൽ എയർ ഇന്ത്യക്ക് എയർ ഇന്ത്യ എയർലൈൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുപ്പത് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു . സംഭവത്തിൽ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് 3 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. എയർ ഇന്ത്യയുടെ ഡയറക്ടർ-ഇൻ-ഫ്‌ലൈറ്റിനു 3 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.കേസിലെ പ്രതി ശങ്കർ മിശ്രക്ക് എയർ ഇന്ത്യ നാല് മാസത്തേക്ക് യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ശങ്കർമിശ്രയെ നേരത്തേ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

https://twitter.com/_Bnsl/status/1640745832696672257?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1640745832696672257%7Ctwgr%5E6faac2d49a438f20ce1971d3fdafddbfc81739e0%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fdrunk-passenger-vomits-poops-inside-indigo-flight-213125

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇലന്തൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോഴ്സുകളിൽ സീറ്റ് ഒഴിവ്

0
ഇലന്തൂർ : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി ആരംഭിക്കുന്ന സ്കിൽ...

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

0
നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പോലീസ്....

എസ്എഫ്‌ഐ മാവേലിക്കര ഏരിയ സമ്മേളനത്തിനു തുടക്കംകുറിച്ച് പ്രകടനവും പൊതുസമ്മേളനവും നടന്നു

0
മാവേലിക്കര : എസ്എഫ്‌ഐ മാവേലിക്കര ഏരിയ സമ്മേളനത്തിനു തുടക്കംകുറിച്ച് പ്രകടനവും...

കേരള ബറ്റാലിയൻ എൻസിസിയുടെ ദശദിന വാർഷിക ക്യാമ്പ് ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ തുടങ്ങി

0
ചെന്നിത്തല : 10 കേരള ബറ്റാലിയൻ എൻസിസിയുടെ ദശദിന വാർഷികക്യാമ്പ്...