കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്തം തദ്ദേശവകുപ്പിന്. വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സിക്ക് ആണ് മാലിന്യ സംസ്കരണത്തിന്റെ ചുമതല. 2020 മാർച്ച് 5 ലെ സർക്കാർ ഉത്തരവോടെ ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന് ഇടപെടാനാവില്ല. കരാർ തുകയായ 44.9 കോടി നൽകുന്ന കോർപറേഷന് മറ്റ് അധികാരങ്ങളില്ല.ദുരന്തനിവാരണ നിയമപ്രകാരമാണ് ഒന്നാം പിണറായി സർക്കാർ തദ്ദേശവകുപ്പിന് ചുമതല കൈമാറിയത്. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടേണ്ടത് ജില്ലാ കലക്ടർ ആണെന്നും ഉത്തരവിലുണ്ട്. സർക്കാർ ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.മാലിന്യസംസ്കരണത്തിൽ കൊച്ചി കോർപറേഷൻ പരാജയപ്പെട്ടെന്നും സർക്കാർ ഉത്തരവിൽ പരാമർശമുണ്ട്. അതേസമയം,തദ്ദേശവകുപ്പിനാണ് ബ്രഹ്മപുരത്തിന്റെ ഉത്തരവാദിത്തമെന്ന് വ്യവസായ മന്ത്രി പി.രാജീവും പറഞ്ഞു. ടെക്നിക്കൽ കമ്മിറ്റി നോക്കിയാൽ തദ്ദേശവകുപ്പിൻറെ പങ്ക് അറിയാം. ടെക്നിക്കൽ കമ്മിറ്റിയിലെ ഒരംഗം മാത്രമാണ് കെ.എസ്.ഐ.ഡി.സിയെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033