അതി വേഗ രക്ഷാ പ്രവര്‍ത്തനം ; ഒഴിവാക്കിയത് വന്‍ ദുരന്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അതി വേഗ രക്ഷാ പ്രവര്‍ത്തനം ഒഴിവാക്കിയത് വന്‍ ദുരന്തം . അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയത് വയനാട് കലക്ടറുടെ ഡ്രൈവര്‍ ഗ്രേഡ് എസ്‌ഐ പി.ബി.സുനില്‍കുമാര്‍. പോലീസ് പരിശീലനത്തിനിടെ ലഭിച്ച ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അപകടം പറ്റിയവരെ മിനിറ്റുകള്‍ക്കകം വാഹനത്തിനു പുറത്തെത്തിക്കാന്‍ കഴിഞ്ഞതു കാരണം വന്‍ ദുരന്തം വഴിമാറി. ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സുനില്‍കുമാര്‍ ഉള്‍പ്പെട്ട 27 അംഗങ്ങള്‍ അപകടത്തില്‍പെട്ട ബസിന്റെ 100 മീറ്റര്‍ പിന്നിലായി ഉണ്ടായിരുന്നു. വളവ് തിരിഞ്ഞുപോകുന്ന ബസ് പെട്ടെന്ന് കുഴിയിലേക്കു മറിയുന്നതാണ് കാണുന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസിലെ തീര്‍ഥാടകരില്‍ ഏറെയും യുവാക്കളായിരുന്നു.അപകട സ്ഥലത്ത് ഇവരുടെ വാഹനം നിര്‍ത്തി യുവാക്കളുടെ സംഘം ഓടി ബസിനടുത്ത് എത്തി.ബസ് ഒരു വശത്തേക്കു ചെരിഞ്ഞ് കിടക്കുന്നതിനാല്‍ തീര്‍ഥാടകരില്‍ മിക്കവരും ഒന്നിനു പുറത്ത് ഒന്നൊന്നായാണ് കിടന്നിരുന്നത്. ബസിന്റെ പിന്നിലെ ഗ്ലാസ് തകര്‍ത്താണ് സംഘം ഉള്ളില്‍ കടന്നത്. വാഹനത്തിനടുത്തേക്ക് ഓടുന്നതിനിടെ സുനില്‍കുമാര്‍ 112ല്‍ പൊലീസ് ആസ്ഥാനത്ത് ഫോണില്‍ വിളിച്ച് അപകട വിവരങ്ങള്‍ കൈമാറി. ഒപ്പം കൃത്യ സ്ഥലവും അറിയിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ ബസിനുള്ളില്‍ കടന്നപ്പോഴാണ് ഡീസല്‍ പൊട്ടി ഒഴുക്കുന്നത് കാണുന്നത്. ഉടന്‍ തന്നെ സുനില്‍കുമാര്‍ വീണ്ടും 112 വിളിച്ച് അഗ്‌നിരക്ഷാ സേനയുടെ സഹായവും തേടി.ഇതിനോടകം തന്നെ ബസിനുള്ളില്‍ ഉണ്ടായിരുന്ന 4 പേര്‍ ഒഴികെ എല്ലാവരെയും റോഡില്‍ ചുമന്ന് എത്തിച്ചു. പത്ത് മിനിറ്റിനുള്ളില്‍ പോലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും എത്തി.സ്തുത്യര്‍ഹമായ സേവനത്തിനു 2016ല്‍ സുനില്‍കുമാറിനു മുഖ്യമന്ത്രിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് സംഘം വയനാട്ടിലേക്കു തിരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...