തിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വീണ്ടും തുടരാന്‍ തീരുമാനം. പരിശോധന പുനരാരംഭിക്കാന്‍ ഡി.ജി.പി.നിര്‍ദ്ദേശം നല്‍കി. എല്ലാ പോലീസ് മേധാവികള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനം ശക്തമായതോടെ പരിശോധനക്കായി ആല്‍ക്കോമീറ്റര്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. പോലീസിന്റെ നേരിട്ടുള്ള പരിശോധനയും നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.
കോവിഡ് സാഹചര്യങ്ങളില്‍ അയവ് വരുത്തിയതോടെയാണ് പരിശോധന പുനരാരംഭിക്കുന്നത്. രാത്രിയിലെ വാഹന പരിശോധനയും ഇനി മുതല്‍ കര്‍ശനമാക്കും. രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹന അപകടങ്ങള്‍ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്നോ നാളെയോ പോലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും. ആല്‍ക്കോമീറ്റര്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ തയ്യാറാകാത്തവരുണ്ടെങ്കില്‍ അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡി.ജി.പി. നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.