കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുന്നതിൽ കാലതാമസം വരുത്തരുത് ; കിസാൻസഭ മണ്ഡലം കൺവൻഷൻ

For full experience, Download our mobile application:
Get it on Google Play

റാന്നി : നിയോജക മണ്ഡലത്തിലെ മലയോരമേഖലയിൽ താമസിക്കുന്ന കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുന്നതിൽ കാലതാമസം വരുത്തരുതെന്ന് കിസാൻസഭ മണ്ഡലം കൺവൻഷൻ പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കര്‍ഷകരുടെ ന്യായമായ ആവശ്യത്തിന് കാലതാമസം വരുന്നതില്‍ കണ്‍വന്‍ഷന്‍ ആശങ്ക രേഖപ്പെടുത്തി. കൈവശഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ കർഷകന് അനുവാദം നൽകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വെച്ചൂച്ചിറയിൽ നടന്ന കൺവൻഷൻ കിസാൻസഭ സംസ്ഥാന സെക്രട്ടറി എ. പി ജയൻ ഉദ്ഘാടനം ചെയ്തു. ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ് ചെയർമാൻ എം.വി വിദ്യാധരനെ കൺവൻഷനിൽ ആദരിച്ചു. മണ്ഡലം പ്രസിഡൻറ് എൻ.ജി പ്രസന്നൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിജി ജോർജ് കൃഷിവകുപ്പിലെ മികച്ച ഉദ്യോഗസ്ഥരെയും മികച്ച കർഷകരെയും ആദരിച്ചു. എം.വി വിദ്യാധരൻ, കെ സതീഷ്, ജോജോ കോവൂര്‍, സജിമോൻ കടയിനിക്കാട്, ജയ്നമ്മ തോമസ്, ജയപ്രകാശ്, ജോയി വള്ളിക്കാല, പി.സി എബ്രഹാം എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...