മരുതിമലയില്‍ കുട്ടികളുമായി മദ്യ ലഹരിയില്‍ പിറന്നാളാഘോഷം ; യുവതികള്‍ ഉള്‍പ്പട്ട സംഘം റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൗമാരക്കാരായ കുട്ടികളുമായി വിനോദസഞ്ചാര കേന്ദ്രമായ കൊട്ടാരക്കര മുട്ടറ മരുതി മലയിലെത്തി മദ്യപിച്ചു പിറന്നാള്‍ ആഘോഷിച്ച സംഘം പിടിയില്‍. കൊട്ടാരക്കരയിലെ ബാര്‍ ജീവനക്കാരായ രണ്ടു യുവതികളും അവരുടെ സുഹൃത്തുക്കളായ രണ്ടു യുവാക്കളെയും മൂന്നു കൗമാരക്കാരെയുമാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്.

ഇയംകുന്ന് സ്വദേശികളായ അഖില്‍, ഉണ്ണി, എഴുകോണ്‍ സ്വദേശികളായ അതുല്യ, ശരണ്യ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ മൂന്നുപേരെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടു.

സംഘത്തില്‍ ഉണ്ടായിരുന്ന പതിനഞ്ചുകാരന്റെ  പിറന്നാള്‍ ആഘോഷിക്കാനാണ് ഏഴംഗ സംഘം തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുട്ടറ മരുതി മലയില്‍ എത്തിയത്. ഭക്ഷണവും പിറന്നാള്‍ കേക്കുമായാണ് ഇവര്‍ എത്തിയത്. കേക്ക് മുറിച്ച ശേഷം മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അമിതമായ അളവില്‍ ഇവരെല്ലാം മദ്യം കഴിച്ചു. സന്ധ്യയാകുന്നതുവരെ മരുതിമലയില്‍ ഇരുന്ന് മദ്യപിച്ച സംഘം ലക്കുകെട്ട് ഒരുവിധം കൊട്ടാരക്കര അമ്പലപ്പുറം വരെ എത്തി. അവിടെവെച്ച്‌ യുവതികളും പെണ്‍കുട്ടികളും ഛര്‍ദ്ദിച്ച്‌ അവശരായി. തുടര്‍ന്ന് ഇവരെ വീട്ടിലെത്തിക്കാന്‍ യുവാക്കള്‍ ഓട്ടോറിക്ഷ വിളിച്ചപ്പോഴാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്.

ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കൊട്ടാരക്കര പോലീസില്‍ വിരം അറിയിക്കുകയായിരുന്നു. വൈകാതെ സ്ഥലത്തെത്തിയ കൊട്ടാരക്കര പോലീസ് ഏഴുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യ സഹായം ലഭ്യമാക്കി. സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിച്ചു. പിറന്നാള്‍ ആഘോഷിച്ച പതിനഞ്ചുകാരന്റെ  സുഹൃത്തുക്കളായിരുന്നു സംഘത്തിലുണ്ടായിരുന്ന യുവാക്കള്‍. ഇവര്‍ വഴിയാണ് ബാര്‍ ജീവനക്കാരികളായ രണ്ടു യുവതികളെയും ആഘോഷത്തിന് ക്ഷണിച്ചത്.

യുവതികളുടെ സുഹൃത്താണ് സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടി. യുവതികളും യുവാക്കളും മുന്‍ പരിചയക്കാരാണ്. വീട്ടുകാര്‍ അറിയാതെയാണ് കുട്ടികള്‍ പിറന്നാള്‍ ആഘോഷത്തിനായി സംഘത്തിനൊപ്പം മരുതി മലയില്‍ എത്തിയത്. തന്നെ നിര്‍ബന്ധിച്ചാണ് മദ്യം കുടിപ്പിച്ചതെന്ന് പെണ്‍കുട്ടി പിന്നീട് പോലീസിനോട് പറഞ്ഞു. അതേസമയം സംഘം ബിയറാണ് കുടിച്ചതെന്ന് പോലീസ് പറഞ്ഞു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത യുവതികളെയും യുവാക്കളെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....