Sunday, April 20, 2025 8:16 pm

മ​ദ്യ​പാ​ന​ത്തി​നി​ട​യി​ലു​ണ്ടാ​യ ത​ര്‍​ക്കം : 45 – കാ​ര​നെ ബ്ലേഡ് കൊണ്ട് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : മ​ദ്യ​പാ​ന​ത്തി​നി​ട​യി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ 45-കാ​ര​നെ ബ്ലേഡ് കൊണ്ട് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം. തൃശൂര്‍ ശക്തന്‍ ന​ഗറിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപമാണ് സംഭവം. പാ​ല​ക്കാ​ട് ക​ണ്ണ​മ്പ്ര സ്വ​ദേ​ശി പ്ര​കാ​ശ​നെ​യാ​ണ് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശിയായ റെ​ജി​കു​മാ​റി​നെ സം​ഭ​വ​ത്തി​ല്‍ നെ​ടു​പു​ഴ പോലീസ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​ക്ത​ന്‍ ന​ഗ​റി​ലെ ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ല്‍ വ​ച്ചാ​ണ് പ്ര​കാ​ശ​നും സു​ഹൃ​ത്ത് ഷി​നു​വും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി റെ​ജി കു​മാ​റും ചേ​ര്‍​ന്നു ഷെ​യ​റി​ട്ട് മ​ദ്യം വാ​ങ്ങി മ​ദ്യ​പി​ച്ച​ത്.

ഷോ​പ്പിം​ഗ് മാ​ളി​ന് പി​റ​കി​ല്‍ വ​ച്ച്‌ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ റെ​ജി കു​മാ​ര്‍ തൃ​ശൂ​ര്‍ ജി​ല്ല​യെ ക​ളി​യാ​ക്കി​. ഇത് ഷി​നു​വി​നെ പ്ര​കോ​പി​പ്പി​ച്ചു. ഇതോടെ ഇ​രുവരും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​യി. ഈ സമയം പി​ടി​ച്ചു​മാ​റ്റാ​ന്‍ എ​ത്തി​യ പ്ര​കാ​ശ​നെ റെ​ജി​കു​മാ​ര്‍ ബ്ലേ​ഡ് കൊ​ണ്ട് ക​ഴു​ത്തി​ല്‍ വ​ര​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​കാ​ശ​നെ ആദ്യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേക്കും മാറ്റി. മൂ​ക്കി​ന് ഇ​ടി കി​ട്ടി​യ പ്ര​തി റെ​ജി കു​മാ​റി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡി​റ്റ​ക്ഷ​ന്‍ സെ​ന്റ​റി​ലാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടകരയിൽ മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം

0
കൊടകര: ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മര്‍മചികിത്സകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ....

സർക്കാർ നിർദേശിക്കപ്പെട്ടിലുള്ള സുരക്ഷാ പരിശോധനകൾ പാലിക്കാതെയാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രവും അടവി കുട്ടവഞ്ചി...

0
കോന്നി : സർക്കാർ നിർദേശിക്കപ്പെട്ടിലുള്ള സുരക്ഷാ പരിശോധനകൾ പാലിക്കാതെയും നടപ്പിലാക്കാതെയുമാണ് നാളിതുവരെയും...

പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

0
മുല്ലാൻപൂർ: വിരാട് കോഹ്‌ലി മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ്...

പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

0
കൊല്ലം : റെയില്‍വേ സ്റ്റേഷനില്‍ 13കാരിക്ക് പാമ്പുകടിയേറ്റു. കൊല്ലം പുനലൂര്‍ റെയില്‍വേ...