വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച യുവാവിനെ കുത്തിക്കൊന്ന് യുവതി

For full experience, Download our mobile application:
Get it on Google Play

നാഗര്‍കോവില്‍: വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച യുവാവിനെ കുത്തിക്കൊന്ന് യുവതി. നാഗര്‍കോവില്‍ വടശ്ശേരി സ്വദേശിയും ആരല്‍വായ്‌മൊഴി ഇ.എസ്.ഐ.ആശുപത്രി ജീവനക്കാരനുമായ രതീഷ് കുമാറാ(35)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മണവാളക്കുറിച്ചി സ്വദേശിനി ഷീബ(37)യെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെ ഇ.എസ്.ഐ. ആശുപത്രിയില്‍ എത്തിയ ഷീബ, രതീഷിന് ഉറക്കഗുളിക കലര്‍ന്ന ആഹാരം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.

രതീഷ് കുമാറിന്റെ ദേഹത്ത് മുപ്പത് കുത്തുകളേറ്റിരുന്നതായി പോലീസ് പറഞ്ഞു. 2009-ല്‍ വിവാഹിതയായ ഷീബയ്ക്ക് രണ്ട് മക്കളുണ്ട്. സ്വകാര്യ പോളിടെക്‌നിക് കോളേജില്‍ അധ്യാപികയായ ഷീബ 2013-ല്‍ ഇ.എസ്.ഐ. ആശുപത്രിയില്‍ എത്തിയപ്പോഴാണ് രതീഷിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് രതീഷിന്റെ നിര്‍ബന്ധപ്രകാരം 2019-ല്‍ ഭര്‍ത്താവുമായി നിയമപരമായി പിരിഞ്ഞു. ഷീബയ്ക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്ന രതീഷ് കഴിഞ്ഞ വര്‍ഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ക്കു തുടക്കമായി.

ഷീബയുമായി സംസാരിക്കാന്‍പോലും രതീഷ് താത്പര്യം കാണിക്കാതായപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഷീബ പോലീസിനോടു പറഞ്ഞു. തന്റെ പിറന്നാള്‍ ദിവസം അവസാനമായി താന്‍ തയ്യാറാക്കിയ ആഹാരം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷീബ ബുധനാഴ്ച ഇ.എസ്.ഐ. ആശുപത്രിയില്‍ രതീഷിനെ കാണാന്‍ പോയത്. സംഭവത്തില്‍ ആരല്‍വായ്‌മൊഴി പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...