തെന്മല : മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ഇടമണ്‍ ആനപെട്ടകൊങ്കലില്‍ ആണ് സംഭവം .ആനപെട്ടകൊങ്കല്‍ പറങ്കിമാംവിളയില്‍ പ്രശോഭനാണ് (55) കുത്തേറ്റത്. കനാല്‍ പുറമ്ബോക്കില്‍ ഹനീഷാണ് കുത്തിയത്. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും തലയ്ക്കു പരിക്കേറ്റിട്ടുണ്ട്.
അടുത്തിടെയായി ഹനീഷ് പ്രശോഭിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അത് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് തെന്മല പോലീസ് പറയുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.