ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം രാത്രി മദ്യപിച്ച്‌ നൃത്തം ചെയ്ത എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോബിന്‍ ജോസിനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം രാത്രി മദ്യപിച്ച്‌ നൃത്തം ചെയ്ത സംഭവം വിവാദമായതോടെ നടപടി നേരിട്ട എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോബിന്‍ ജോസിനെതിരെ പാര്‍ട്ടിയിലും നടപടി. ജോബിന്‍ ജോസിനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. സിപിഎം നെയ്യാര്‍ ഡാം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു ജോബിന്‍ ജോസ്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എസ്‌എഫ്‌ഐ ജില്ല സെക്രട്ടറിയായിരുന്ന ഗോകുല്‍ ഗോപിനാഥനെയും പ്രസിഡന്റായിരുന്ന ജോബിന്‍ ജോസിനെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിരുന്നു.

നവംബര്‍ 11നായിരുന്നു സംഭവം. അന്ന് ജില്ലയില്‍ എസ്‌എഫ്‌ഐ ലഹരിവിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിച്ചിരുന്നു. ജില്ല നേതാക്കളായിരുന്നു പരിപാടിക്ക് നേതൃത്വം നല്‍കിയിരുന്നത്. അതിനു ശേഷം ജില്ല പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ യൂണിവേഴ്‌സിറ്റി കോളേജിലെത്തി മദ്യപിച്ച്‌ പൊതുനിരത്തില്‍ നൃത്തം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും പാര്‍ട്ടി നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍പ്പെടുകയും പരാതി ലഭിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മുന്‍ ജില്ല സെക്രട്ടറി ജെ ജെ. അഭിജിത്തിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി.ബി.എസ്.എ ബില്ലിനെതിരെ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും

0
ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണം കൂടുതൽ കേന്ദ്രസർക്കാരിന്റെ...

അങ്ങനെ സംഭവിച്ചാൽ ഇറാൻ ഇതുവരെ കണ്ടതൊന്നുമായിരിക്കില്ല ; വധഭീഷണിയിൽ നിർണായക വെളിപ്പെടുത്തലുമായി ട്രംപ്

0
വാഷിങ്ടണ്‍: ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചാൽ ആ രാജ്യത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം...

വാടകവീടൊഴിയാന്‍ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക് തീയിട്ട് യുവാവ്

0
കൊച്ചി: കൊച്ചിയിൽ വാടകവീടൊഴിയാൻ ആവശ്യപ്പെട്ടതോടെ ഉടമയെ ആക്രമിച്ച് താമസിച്ചിരുന്ന മുറിയ്ക്ക്...

ചെറിയ മുറിവുമായെത്തിയപ്പോൾ ആവശ്യമില്ലാതെ അനസ്‌തേഷ്യ നൽകി ; ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ...

0
കണ്ണൂർ: കണ്ണൂരിൽ അനസ്‌തേഷ്യ നൽകിയതിനെ തുടർന്ന് ബോധരഹിതനായ ഒന്നര വയസുകാരൻ മരിച്ചതിൽ...