ദുബായ് വിമാനത്താവളം ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ്: ദുബായ് വിമാനത്താവളം ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. നിലവിൽ ചില വിമാനങ്ങൾ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) നിന്നും ചിലത് അൽ മക്തൂം വിമാനത്താവളത്തിൽ (DWC) നിന്നുമാണ് സർവീസ് നടത്തുന്നത്. വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, തങ്ങളുടെ വിമാനകമ്പനിയിൽ നിന്ന് യാത്ര സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചവർ മാത്രം എയർപോർട്ടിൽ എത്തിയാൽ മതിയെന്ന് അധികൃതർ അറിയിച്ചു. അനാവശ്യ തിരക്ക് ഒഴിവാക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനുമാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ എമിറേറ്റ്സ് എയർലൈൻ ഇന്ന് ഉച്ചയോടെ തങ്ങളുടെ സർവീസുകൾ പൂർണമായി പുനരാരംഭിച്ചതായി അറിയിച്ചു.

ദുബൈയിൽ നിന്ന് പുറപ്പെടുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും തടസ്സമില്ലാതെ യാത്ര തുടരാമെന്ന് എയർലൈൻ വ്യക്തമാക്കി. എങ്കിലും, വിമാനങ്ങൾ പുറപ്പെടുന്ന സമയങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപായി വിമാനങ്ങളുടെ ഏറ്റവും പുതിയ സമയവിവരങ്ങൾ ഓൺലൈൻ വഴി പരിശോധിക്കേണ്ടതാണ്. സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യാത്രക്കാരുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നതായും എമിറേറ്റ്‌സ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ കവർച്ച : നാല് ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

0
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...