ദുബായ് : ഭര്‍ത്താവിനെയും മക്കളെയും മര്‍ദിച്ച ഇന്ത്യക്കാരിയായ യുവതിക്ക് പിഴ വിധിച്ച് ദുബായ് കോടതി. നാല്, ഏഴ് വയസ്സുള്ള മക്കളുമായി ഭര്‍ത്താവ് ജൂണില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 37കാരിയായ യുവതി ഇവരെ മര്‍ദിച്ചതായി വീട്ടുജോലിക്കാരന് സാക്ഷി പറഞ്ഞിരുന്നു. ദമ്പതികള്‍ തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ട്. സംഭവ ദിവസം ഭര്‍ത്താവിനുനേരെ ഒരു കപ്പ് കാപ്പി എറിയുകയും ഇയാളുടെ കാല്‍വിരലിന് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു കാരണവുമില്ലാതെ കുട്ടികളെ മര്‍ദിച്ചു. ഇത് ചോദ്യം ചെയ്തതിന് ഭര്‍ത്താവിനെയും മര്‍ദിച്ചുവെന്നും വീട്ടുജോലിക്കാരന് പറഞ്ഞു. രണ്ട് കുട്ടികളുടെയും മൊഴിയെടുത്തിരുന്നു.
ഭര്‍ത്താവിനെയും മക്കളെയും മര്‍ദിച്ച ഇന്ത്യക്കാരിയായ യുവതിക്ക് പിഴ വിധിച്ച് ദുബായ് കോടതി
RECENT NEWS
Advertisment