Wednesday, July 2, 2025 5:03 pm

ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ത്യയിലെത്തി. ന്യൂഡൽഹിയിലെത്തിയ ഇദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ ശൈഖ് ഹംദാനെ കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി ഔദ്യോ​ഗിക ബഹുമതികളോടെ സ്വീകരിച്ചു. ഇരുവരും ആദരവ് പ്രകടിപ്പിക്കുന്നതിന്റെയും ആശംസകൾ കൈമാറുന്നതിന്റെയും വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിട്ടുണ്ട്. ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്.

ദുബായ് കിരീടാവകാശി എന്ന നിലയിൽ ശൈഖ് ഹംദാൻ ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഔദ്യോ​ഗിക സന്ദർശനമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ന് മോദി ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും ശൈഖ് ഹംദാൻ പങ്കെടുക്കും. നാളെ മുംബൈ സന്ദർശിക്കുകയും ഇരു രാജ്യങ്ങളിലെയും ബിസിനസ് നേതാക്കൾ പങ്കെടുക്കുന്ന ബിസിനസ് വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും വിവിധ തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ അദ്ദേഹം ചർച്ച ചെയ്യും.

ഒട്ടേറെ മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോ​ഗസ്ഥരും ബിസിനസ് പ്രമുഖരും ഉൾപ്പെടുന്ന സംഘം ശൈഖ് ​ഹംദാനെ അനു​ഗമിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ 8ന് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. സെപ്റ്റംബർ 9ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേൾഡ് മലയാളി കൗൺസിൽ ; ഡോ. ഐസക് പട്ടാണിപറമ്പിൽ ചെയർമാൻ, ബേബി മാത്യു സോമതീരം...

0
ഷാർജ : ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി)...

കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

0
ധാക്ക: കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ്...

പരുമല റോഡിലെ വെള്ളക്കെട്ട് ; വലഞ്ഞ് വ്യാപാരികളും യാത്രക്കാരും

0
പരുമല : ചെറിയ മഴപെയ്താൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം ; ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി

0
ആലപ്പുഴ : കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ...