ദുബൈ : ലോകത്തിലെ ഏറ്റവും കുറവ് വൈദ്യുതി മുടക്കമുള്ള നഗരമായി ദുബൈ. വെറും ഒരു മിനിറ്റും ആറ് സെക്കന്‍ഡും മാത്രമാണ് കഴിഞ്ഞ വര്‍ഷം ദുബൈയില്‍ ഉപഭോക്താവിന് വൈദ്യുതി ലഭിക്കാതിരുന്നത്. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) കഴിഞ്ഞ ദിവസം പുറത്തുവിട്ട ഇലക്ട്രിസിറ്റി കസ്റ്റമര്‍ മിനിറ്റ്സ് ലോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെക്കാള്‍ കുറവ് സമയം മാത്രമാണ് കഴിഞ്ഞ വര്‍ഷം വൈദ്യുതി മുടങ്ങിയത്. 2022ല്‍ ഉപഭോക്താവിന് വൈദ്യുതി മുടങ്ങിയത് 1.19 മിനിറ്റായിരുന്നു. ഈ റെക്കോര്‍ഡാണ് ദീവ മറികടന്നത്. കുറവ് വൈദ്യുതി മുടക്കത്തിന്റെ കാര്യത്തില്‍ പല വമ്പന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുമ്പിലാണ് ദുബൈ. യൂറോപ്പില്‍ ഒരു വര്‍ഷം ശരാശരി 15 മിനിറ്റെങ്കിലും വൈദ്യുതി മുടങ്ങുന്നുണ്ടെന്നാണ് പഠനം. 700 കോടി ദിർഹം നിക്ഷേപത്തിൽ സ്മാർട്ട് ഗ്രിഡ് നടപ്പാക്കിയതിലൂടെയും നിർമിത ബുദ്ധി, ബ്ലോക്ചെയ്ൻ, ഊർജസംഭരണം, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിവ ഉൾപ്പെടെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലൂടെയുമാണ് ഈ നേട്ടം സാധ്യമായതെന്ന് ദീവ സി.ഇ.ഒ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.