ലോകത്തിലെ ഏറ്റവും കുറവ് വൈദ്യുതി മുടക്കമുള്ള നഗരമായി ദുബൈ

For full experience, Download our mobile application:
Get it on Google Play

ദുബൈ : ലോകത്തിലെ ഏറ്റവും കുറവ് വൈദ്യുതി മുടക്കമുള്ള നഗരമായി ദുബൈ. വെറും ഒരു മിനിറ്റും ആറ് സെക്കന്‍ഡും മാത്രമാണ് കഴിഞ്ഞ വര്‍ഷം ദുബൈയില്‍ ഉപഭോക്താവിന് വൈദ്യുതി ലഭിക്കാതിരുന്നത്. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) കഴിഞ്ഞ ദിവസം പുറത്തുവിട്ട ഇലക്ട്രിസിറ്റി കസ്റ്റമര്‍ മിനിറ്റ്സ് ലോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെക്കാള്‍ കുറവ് സമയം മാത്രമാണ് കഴിഞ്ഞ വര്‍ഷം വൈദ്യുതി മുടങ്ങിയത്. 2022ല്‍ ഉപഭോക്താവിന് വൈദ്യുതി മുടങ്ങിയത് 1.19 മിനിറ്റായിരുന്നു. ഈ റെക്കോര്‍ഡാണ് ദീവ മറികടന്നത്. കുറവ് വൈദ്യുതി മുടക്കത്തിന്‍റെ കാര്യത്തില്‍ പല വമ്പന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുമ്പിലാണ് ദുബൈ. യൂറോപ്പില്‍ ഒരു വര്‍ഷം ശരാശരി 15 മിനിറ്റെങ്കിലും വൈദ്യുതി മുടങ്ങുന്നുണ്ടെന്നാണ് പഠനം. 700 കോ​ടി ദി​ർ​ഹം നി​ക്ഷേ​പ​ത്തി​ൽ സ്മാ​ർ​ട്ട്​ ഗ്രി​ഡ്​ ന​ട​പ്പാ​ക്കി​യ​തിലൂടെയും നി​ർ​മി​ത ബു​ദ്ധി, ബ്ലോ​ക്​​ചെ​യ്​​ൻ, ഊ​ർ​ജ​സം​ഭ​ര​ണം, ഇ​ന്‍റ​ർ​നെ​റ്റ്​ ഓ​ഫ്​ തി​ങ്​​സ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഏ​റ്റ​വും നൂ​ത​ന​മാ​യ സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​യുമാണ് ഈ ​നേ​ട്ടം സാ​ധ്യ​മാ​യ​തെ​ന്ന്​ ദീ​വ സി.​ഇ.​ഒ സ​ഈ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം : സി.പി.ഐ ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

0
കോന്നി : തണ്ണിത്തോട്, ആവോലിക്കുഴി മേഖകളിലെ വിവിധ സ്ഥലങ്ങളില്‍ രൂക്ഷമാകുന്ന വന്യ മൃഗ...

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ...

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍...

0
തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ്...