ദുബൈ: അടുത്തമാസം ഗൾഫിലെ ഏറ്റവും വലിയ ഇന്റർ സ്കൂൾ ഫുട്ബാൾ മത്സരമായ എക്സൽ പ്രീമിയർ ലീഗ് (ഇ.പി.എൽ) ദുബൈയിൽ ആരംഭിക്കും. 40 സ്കൂളുകളിലെ എട്ടു വയസ്സു മുതൽ 16 വയസ്സുവരെയുള്ള വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. അഞ്ച് വിഭാഗങ്ങളിലായിരിക്കും മത്സരമെന്ന് സംഘാടകരായ സൈദ് ബാലി, ദിലീപ് പ്രേമചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ തലം മുതൽ വിവിധ ഘട്ടങ്ങളുണ്ടാകും. യു.എ.ഇ ഫുട്ബാൾ അസോസിയേഷന്റെയും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന ലീഗിൽ വിജയിക്കുന്നവർക്ക് കാഷ് അവാർഡുകൾ, സ്കോളർഷിപ്പുകൾ, പരിശീലന അവസരങ്ങൾ എന്നിവ നൽകും. കുട്ടികൾക്ക് മികച്ച ഫുട്ബാൾ പരിശീലനം നൽകുകയാണ് ലക്ഷ്യമെന്നും യൂറോപ്പ്, ജോർജിയ, ജി.സി.സി എന്നിവിടങ്ങളിലെ ക്ലബുകളെയും താരങ്ങളെയും പരിചയപ്പെടാൻ അവസരം ഒരുക്കുമെന്നും സംഘാടകർ പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ തുടങ്ങിയ മുൻനിര ലീഗുകളിൽ ഒരു വിദ്യാർഥിയെങ്കിലും മത്സരിക്കുകയെന്നതാണ് ലക്ഷ്യമെന്ന് എക്സൽ എജു മാഗസിൻ സി.ഇ.ഒ കൂടിയായ സൈദ് ബാലി പറഞ്ഞു. യുവ കളിക്കാർക്ക് കളിക്കളത്തിലും പുറത്തും വിജയിക്കാൻ ആവശ്യമായ ഉപകരണങ്ങൾ നൽകും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1