ഇലന്തൂരിലെ പ്രധാന ജലസ്രോതസുകളിലൊന്നായ ഇടതുകര കനാലും കനാൽ റോഡുകളും കാടുമൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂരിലെ പ്രധാന ജലസ്രോതസുകളിലൊന്നായ ഇടതുകര കനാലും കനാൽ റോഡുകളും കാടുമൂടി. കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും പെരുമ്പാമ്പിന്റെയും താവളമാണ് ഇപ്പോളിവിടം. ആളുകൾക്ക് നടന്നുപോകാൻ പോലുമാകാത്ത സ്ഥിതയാണ്. കനാലിൽ പാഴ് മരങ്ങൾ വളർന്നുനിൽക്കുകയാണ്. കോഴിക്കടകളിൽ നിന്നും ഇറച്ചിക്കടകളിൽ നിന്നുമുള്ള മാംസാവശിഷ്ടങ്ങൾ ചാക്കിൽ കെട്ടി കനാലിൽ തള്ളുന്നുമുണ്ട്. ഇലന്തൂർ ഗവൺമെന്റ് കോളേജിലെയും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെയും വിദ്യാർത്ഥികൾ ഇതുവഴിയാണ് യാത്രചെയ്യുന്നത്. സ്‌കൂൾ ജംഗ്ഷൻ മുതൽ കാഞ്ഞിരിക്കൽപടി വരെയുള്ള കനാൽ റോഡിൽ ഒന്നര കിലോമീറ്ററോളം ഭാഗം പൂർണമായി കാടുകയറി. കനാലിന് ഇരുകരകളിലുമുള്ള 12-ാം വാർഡിലെ 102 വീടുകളുള്ള ഉന്നതിയിലെയും മറുകരയിലുള്ള 18 വീടുകളുള്ള ഉന്നതിയിലെയും ആളുകൾക്കും പുറമെ കനാലിന്റെ ഇരുകരകളിലുമായി നൂറുകണക്കിന് വീടുകളാണുള്ളത്. ഗ്രാമപഞ്ചായത്ത് കാര്യാലയം, ഇലന്തൂർ മാർത്തോമ്മ വലിയപള്ളി, ശാസ്താക്ഷേത്രം ഗണപതിക്ഷേത്രം എന്നിവിടങ്ങളിലേക്കും ഈ റോഡിലൂടെ വേണം എത്താൻ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം

0
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി...

ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു ;...

0
സംഭാൽ: യു.പിയിൽ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ...

പ്രിയ വർഗീസിന്റെ നിയമനം : ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

0
ഡൽഹി: സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ...

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഇൻഫാന്റിനോ ; തെരഞ്ഞെടുപ്പ് ഏപ്രിലിൽ

0
സൂറിച്ച് : കടുത്ത എതിർപ്പുയരുന്നുണ്ടെങ്കിലും വരുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും...