മരുന്ന് ക്ഷാമം രൂക്ഷം ; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ വലയുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മരുന്ന് ക്ഷാമം രൂക്ഷം. സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ വലയുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു ക്ഷാമം രൂക്ഷമായതോടെ വലഞ്ഞ് രോഗികള്‍. കുട്ടികളുടെ സിറപ്പുകള്‍, കണ്ണിലൊഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയവക്കാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ക്ഷാമം. ആശുപത്രിയുടെ ഫാര്‍മസിയില്‍ മരുന്നു ക്ഷാമമുണ്ടാകുന്നതോടെ രോഗികള്‍ കാരുണ്യ, എച്ച്എല്‍എല്‍, മാവേലി മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഇവിടങ്ങളിലും മരുന്നുകള്‍ ലഭിക്കാറില്ലെന്ന് രോഗികള്‍ പറയുന്നു.

പണമടച്ചാലും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ (കെഎംഎസ്സിഎല്‍) നിന്നു മരുന്നുകള്‍ കൃത്യമായി ആശുപത്രികളിലെത്തുന്നില്ല. കെഎംഎസ്സിഎല്ലില്‍ മരുന്നുക്ഷാമം നേരിട്ടതോടെ രോഗികള്‍ മരുന്ന് വില്‍പന കടകളില്‍ നിന്ന് അമിത വില നല്‍കി മരുന്നുകള്‍ വാങ്ങേണ്ട സ്ഥിതിയാണ്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഏറ്റവുമധികം കുറിക്കുന്ന 12 ഇനം ആന്‍റിബയോട്ടിക്കുകളില്‍ 10 എണ്ണം തീര്‍ന്നിട്ട് രണ്ടാഴ്ചയായി. ഗ്യാസ്ട്രിക്‌സിനുള്ള മരുന്നും സ്റ്റോക്കില്ല. ചുമ മാറുന്നതിനുള്ള സിറപ്പ് ഒരാഴ്ചയായി ഇല്ല. ശ്വാസംമുട്ടലിന് ഉപയോഗിക്കുന്ന 4 ഇനം ഇന്‍ഹെയ്ലറുകളില്‍ 2 ഇനം മാത്രമേയുള്ളു.

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് ക്ഷാമമുണ്ട്. ആന്‍റിബയോട്ടിക് മരുന്നുകളും ആവശ്യാനുസരണം ലഭ്യമല്ല. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനമായതാണ് ക്ഷാമമുണ്ടാകാന്‍ കാരണം. എന്‍ആര്‍എച്ച്എം, എച്ച്എംസി എന്നിവയുടെ ഫണ്ടുകള്‍ വിനിയോഗിച്ചാണ് മരുന്നുകള്‍ ഇപ്പോള്‍ വാങ്ങുന്നത്. ഇത്തരത്തില്‍ കൂടുതല്‍ തുക ചെലവഴിക്കുന്നതിനും തടസ്സങ്ങളുണ്ട്.

പന്തളം, കുളനട, തുമ്പമണ്‍ ആശുപത്രികളില്‍ ആന്‍റിബയോട്ടിക്കുകള്‍ക്കു ക്ഷാമമുണ്ട്. ഒമിപ്രസോളും വേദനയ്ക്കുള്ള മരുന്നുകളും കുറവാണ്. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇപ്പോഴുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍നിന്നു പണം നല്‍കിയിട്ടും കെഎംഎസ്സിഎല്ലില്‍നിന്നു മരുന്നു ലഭിക്കാത്ത സാഹചര്യമുണ്ടെന്നും അധികൃതര്‍ പറയുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...