Wednesday, June 26, 2024 6:39 am

കുടിശ്ശിക നൽകുന്നില്ല ; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബംഗാൾ സർക്കാരിന് നൽകാനുള്ള കുടിശ്ശിക തുക നല്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി മുഖ്യമന്ത്രി മമത ബാനർജി. മാർച്ച് 29 മുതൽ കൊൽക്കത്തയിലെ അംബേദ്കർ പ്രതിമയ്ക്ക് സമീപം രണ്ട് ദിവസത്തെ ധർണ നടത്താനാണ് തീരുമാനം. പശ്ചിമ ബംഗാളിന് മാത്രമാണ് ഈ വർഷം 100 ദിവസമായിട്ടും പണം നൽകാത്തത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടും ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് മമതയുടെ ആരോപണം. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഭുവനേശ്വറിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് മമത ഇക്കാര്യങ്ങൾ പറഞ്ഞത്.

“ഫണ്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് ആറ് മാസം മുമ്പ് പ്രധാനമന്ത്രിയെ കാണുകയും വിവിധ തലങ്ങളിലായി 1.15 ലക്ഷം കോടി രൂപ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അമിത് ഷാ യോഗത്തിന് വന്നപ്പോൾ അദ്ദേഹത്തോടും ഇക്കാര്യം ആവശ്യപ്പെട്ടു. ഇതിനുപുറമെ കേന്ദ്ര സർക്കാരിന് നിരവധി കത്തുകൾ എഴുതുകയും ചെയ്തിട്ടുണ്ട്.”- മമത ബാനർജി പറഞ്ഞു.

കേന്ദ്രസർക്കാർ ഫണ്ട് മനഃപൂർവം തടയുകയാണെന്ന് മമത ആരോപിച്ചു. രാജ്യത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സി.ബി.ഐ.) ഡയറക്‌ടർമാർ കേന്ദ്രത്തിന്റെ നിർദേശപ്രകാരം പ്രാദേശിക ബി.ജെ.പി നേതാക്കളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും രാജ്യത്തിന് ഇങ്ങനെ ഓടാനാകില്ലെന്നും മമത പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊ​ക്കെ​യ്ൻ ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സ് ; ടാ​ന്‍​സാ​നി​യ​ന്‍ യു​വ​തിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കൊ​ച്ചി: 30 കോ​ടി​യു​ടെ കൊ​ക്കെ​യ്ൻ കൊ​ച്ചി​യി​ൽ എ​ത്തി​ച്ച കേ​സി​ല്‍ ടാ​ന്‍​സാ​നി​യ​ന്‍ യു​വ​തി​യു​ടെ...

കണ്ണൂരും, കാസർകോടും മുന്നറിയിപ്പ് : തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ; കടലാക്രമണത്തിനും കള്ളക്കടലിലും...

0
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

അനധികൃത വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
നാദാപുരം: കോഴിക്കോട് അനധികൃത മദ്യ വിൽപ്പനക്കാർക്ക് വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയിരുന്ന...

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ജീവനൊടുക്കി

0
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....