കൊച്ചി : ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് കമ്പനിയുടെ ഉടമയായി ദുല്‍ഖര്‍ സല്‍മാന്‍. അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് കമ്പനിയുടെ ആദ്യ നിക്ഷേപകരില്‍ ഒരാളാണ് താനെന്ന് ദുല്‍ഖര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലുടെ വെളിപ്പെടുത്തിയത്. അള്‍ട്രാവയലറ്റിന്‍റെ F77 ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്ക് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ താന്‍ അള്‍ട്രാവയലറ്റ് F77 ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയത്.
F77 ഇലക്ട്രിക് ബൈക്കിന്‍റെ പ്രൊഡക്ഷന്‍ പതിപ്പിനായി ദുല്‍ഖര്‍ കാത്തിരിക്കുകയാണ്. F77 പൂര്‍ണ്ണമായും ഒരു ഇന്ത്യന്‍ ബ്രാന്‍ഡോ കമ്പനിയോ നിര്‍മ്മിച്ചതാണ്. ഡിസൈനും ടെക്‌നോളജിയുമാണ് ദുല്‍ഖറിനെ അള്‍ട്രാവയലറ്റ് ബ്രാന്‍ഡിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളില്‍ ചിലത്.