തണ്ണിത്തോട് റോഡില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് വന്യ ജീവികള്‍ക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി – തണ്ണിത്തോട് റോഡില്‍ യാത്ര ചെയ്യുന്നവര്‍ വനത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് വന്യ ജീവികള്‍ക്ക് ഭീഷണിയാകുന്നു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ എത്തുന്നവരാണ് മാലിന്യം വലിച്ചെറിയുന്നവരില്‍ ഏറെയും. വാഹനം വനപാതയില്‍ ഒതുക്കി നിര്‍ത്തി ഭക്ഷണം കഴിച്ചശേഷം പ്ലാസ്റ്റിക്ക് പ്ലേറ്റ്കളും കുപ്പികളും ഉള്‍പ്പെടെ വനത്തിലാണ് ഉപേക്ഷിക്കുക. വനത്തില്‍ നിന്നും റോഡില്‍ ഇറങ്ങി വരുന്ന വന്യ ജീവികള്‍ക്ക് ഇത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പേരുവാലി മുതല്‍ തണ്ണിത്തോട് മൂഴി വരെയുള്ള ഭാഗങ്ങളില്‍ നിരവധി ആനത്താരകളാണ് ഉള്ളത്. വലിച്ചെറിയുന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷിക്കുന്നത് വഴി ഇതിന്റെ നാശത്തിലേക്കും വഴി തെളിക്കും. കൂടാതെ കാട്ടുപോത്ത്, മ്ലാവ്, കുരങ്ങ്, പന്നി തുടങ്ങി നിരവധി വന്യ ജീവികളുടെ പ്രധാന ആവാസ കേന്ദ്രമാണ് ഇവിടം.

വനപാതയില്‍ വിവിധ ഇടങ്ങളില്‍ മാലിന്യം തള്ളിയിട്ടും ഇത് തടയുവാന്‍ യാതൊരു മാര്‍ഗങ്ങളും വനപാലകര്‍ സ്വീകരിക്കുന്നില്ല എന്നും പരാതിയുണ്ട്. മത്സ്യ മാംസാവശിഷ്ടങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കുന്നുണ്ട്. മാലിന്യങ്ങള്‍ അഴുകുന്ന ദുര്‍ഗന്ധം കാരണം പലപ്പോഴും ഈ വഴി യാത്ര ചെയ്യുവാനും ബുദ്ധിമുട്ടുണ്ട്. രാത്രി സമയങ്ങളില്‍ ചാക്കില്‍ കെട്ടി മാലിന്യങ്ങള്‍ വനത്തില്‍ തള്ളുന്ന സംഭവങ്ങളും വ്യാപകമാണ്. രാത്രിയും പകലും ഈ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കി വനത്തില്‍ മാലിന്യം തള്ളുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....