തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. വട്ടിയൂര്‍ക്കാവില്‍ 8400, നേമത്ത് 6360, തിരുവനന്തപുരത്ത് 7600 വ്യാജ വോട്ടുകള്‍ കണ്ടെത്തിയെന്ന് അറിയിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ വി.എസ്.ശിവകുമാര്‍, വീണ എസ് നായര്‍ എന്നിവര്‍ രംഗത്തെത്തി. ഒരേ ഫോട്ടോ ഉപയോഗിച്ച് 3 മണ്ഡലങ്ങളില്‍ വോട്ടു ചേര്‍ത്തെന്നും കണ്ടെത്തി. വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ കണ്ടെത്തി
RECENT NEWS
Advertisment