കോവിഡ് പ്രതിരോധ വാക്സിൻ കയറ്റുമതി താല്‍ക്കാലികമായി നിർത്തി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ വാക്സിൻ കയറ്റുമതി നിർത്തി ഇന്ത്യ. രാജ്യത്ത് കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ വാക്സിൻ കയറ്റുമതി താത്കാലികമായി നിർത്തിയത്. വിദേശകാര്യ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. അൻപതിലേറെ രാജ്യങ്ങൾക്ക് ഇന്ത്യ നേരിട്ട് വാക്സിൻ നൽകിയിരുന്നു.

പൂനെ സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന ആസ്ട്ര സെന്‍നിക്ക വാക്സിന്‍ കയറ്റുമതിയാണ് ഇന്ത്യ നിര്‍ത്തിയത്. കഴിഞ്ഞ വ്യാഴം മുതല്‍ വാക്സിന്‍ കയറ്റുമതി നടക്കുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ സൈറ്റ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

190 രാജ്യങ്ങൾക്ക് ഡബ്ല്യൂഎച്ച്ഒ വഴിയും ഇന്ത്യ വാക്സിൻ നൽകിയിരുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തിനടുത്ത് എത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി. ബ്രിട്ടണ്‍ എസ്ഐഐയില്‍ നിന്നും ഓഡര്‍ ചെയ്ത വാക്സിനുകളുടെ എണ്ണത്തിന്‍റെ പകുതി മാത്രമാണ് ഇതുവരെ ലഭിച്ചത്. ഇത് യുകെയിലെ കൊവിഡ് വാക്സിന്‍ വിതരണ പ്രക്രിയയെ മന്ദഗതിയിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...