പാക്​ വിരുദ്ധ മുദ്രാവാക്യം വിളിക്കണമെന്നാവശ്യ​പ്പെട്ട്​ ഡല്‍ഹിയില്‍ യുവാവിന്​ ക്രൂരമര്‍ദനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പാക്​ വിരുദ്ധ മുദ്രാവാക്യം വിളിക്കണമെന്നാവശ്യ​പ്പെട്ട്​ ഡല്‍ഹിയില്‍ യുവാവിന്​ ക്രൂരമര്‍ദനം. ഡല്‍ഹിയിലെ ഖജൗരി ഖാസ്​ പ്രദേശത്താണ്​ സംഭവം. യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം ഹിന്ദുസ്​ഥാന്‍ സിന്ദാബാദ്​, പാകിസ്​താന്‍ മൂര്‍ദാബാദ്​ വിളിക്കാന്‍ ആവശ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വീഡിയോയുടെ അടിസ്​ഥാനത്തില്‍ പോലീസ്​ അക്രമികള്‍ക്കെതിരെ കേസ്​ രജിസ്റ്റര്‍ ചെയ്​തു.

റോഡില്‍ കിടക്കുന്നയാളെ മര്‍ദിച്ച്‌​ പാകിസ്​താന്‍ മൂര്‍ദാബാദ്​ മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെടുന്നത്​ വീഡിയോയില്‍ കാണാം. ​മറ്റൊരാള്‍ യുവാവിന്റെ ഷര്‍ട്ടിന്റെ കോളറില്‍പിടിച്ച്‌​ മുദ്രാവാക്യം ഉച്ചത്തില്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്​. ഇയാളുടെ ദൃശ്യങ്ങള്‍ ലഭ്യമല്ല. തല്ലരുതെന്ന്​ യുവാവ്​ ആവശ്യപ്പെടു​മ്പോള്‍ ഷര്‍ട്ടില്‍ പിടിച്ച്‌​ നിലത്തേക്ക്​ വലിച്ചിഴക്കുന്നതും വീഡിയോയിലുണ്ട്​.

അതേസമയം സംഭവത്തില്‍ പ്രധാന പ്രതിയെ അറസ്​റ്റ്​ ചെയ്​തതായി ഡല്‍ഹി ​പോലീസ്​ അറിയിച്ചു. ഖജൗരി ഖാസില്‍ നടന്ന സംഭവം ക്രിമിനല്‍ കുറ്റകൃത്യമാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ അറസ്റ്റ്​​ ചെയ്​തതായും പോലീസ് ​പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...