Saturday, July 5, 2025 4:55 am

ദുര്‍ഗ പൂജ പന്തലുകള്‍ ആക്രമിച്ചു – വര്‍ഗ്ഗീയ ആക്രമണം ; എല്ലാം ആസൂത്രിതമെന്ന് ബംഗ്ലദേശ് ആഭ്യന്തര മന്ത്രി

For full experience, Download our mobile application:
Get it on Google Play

ധാക്ക : ബംഗ്ലാദേശില്‍ ദുര്‍ഗ്ഗ പൂജ വേളയില്‍ നടന്ന ആക്രമണങ്ങളും അതിനെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷവും ആസൂത്രിതമാണെന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി. രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ വേണ്ടി കരുതിക്കൂട്ടി സംഘടിപ്പിക്കപ്പെട്ട സംഘര്‍ഷം എന്നാണ് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദ് ഉസൈമാന്‍ ഖാന്‍ ഞായറാഴ്ച അറിയിച്ചത്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 4000 പേര്‍ക്കെതിരെ കേസുകള്‍ എടുത്തതായും ബംഗ്ലാദേശ് അഭ്യന്തരമന്ത്രി അറിയിച്ചു.

കൊമിലയിലെ ദുര്‍ഗ പൂജ പന്തലിന് നേരെ നടന്ന ആക്രമണമാണ് ബംഗ്ലദേശിന്‍റെ പടിഞ്ഞാറ് ഭാഗങ്ങളില്‍ വലിയ വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. കൊമിലയിലെയും റാമു, നാസിര്‍ നഗര്‍ തുടങ്ങിയ ഇടങ്ങളില്‍ നടന്ന പ്രശ്നങ്ങളില്‍ സംഘടിതമായ കുറ്റകൃത്യം നടന്നുവെന്നാണ് ബ്ലംഗ്ലാദേശ് ആഭ്യന്തരമന്ത്രി പറയുന്നത്. കൂടുതല്‍ തെളിവുകള്‍ കിട്ടിയ ശേഷം എല്ലാം ജനങ്ങള്‍ക്ക് മുന്‍പില്‍ വ്യക്തമാക്കും. കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷയും നല്‍കും- ധാക്ക ഡ്രൈബ്യൂണലിനോട് ആഭ്യന്തര മന്ത്രി പറഞ്ഞു.

അതേ സമയം ഇന്ത്യയില്‍ സിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ പ്രതികാരമായി ആസൂത്രീതമായി ബംഗ്ലദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളെ ആക്രമിക്കുകയാണ് ചെയ്യുന്നത് എന്ന് പശ്ചിമ ബംഗാളിലെ ബി.ജെ.പി ഘടകം ആരോപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും ദുര്‍ഗ പൂജ പന്തലുകളും അമ്പലങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദു വിഭാഗക്കാരുടെ കടകളും ആക്രമിക്കപ്പെട്ടുവെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ചന്ദ്പൂര്‍, ചിറ്റഗോങ്, ഗാസിപ്പൂര്‍, ബന്ദര്‍ബന്‍, മൌലവി ബസാര്‍ എന്നിവിടങ്ങളില്‍ എല്ലാം സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഒരാള്‍ കൊല്ലപ്പെടുകയും, ഒരു സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പോലീസ് ഓഫീസര്‍ അടക്കം 17 പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തതായി പോലീസ് പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...