അട്ടപ്പാടി മധു വധക്കേസ് വിചാരണക്കിടെ പോലീസിനെ രൂക്ഷമായി വിമർശിച്ച കോടതി പോലീസിന്‍റെ ലാപ്ടോപ്പ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടി മധു വധക്കേസ് വിചാരണക്കിടെ പോലീസിനെ രൂക്ഷമായി വിമർശിച്ച കോടതി പോലീസിന്‍റെ ലാപ്ടോപ്പ് പിടിച്ചെടുത്തു. കാഴ്ച പ്രശ്‍നങ്ങളുണ്ടെന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ച സുനിൽ കുമാറിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട വിചാരണ നടക്കുമ്പോഴാണ് നാടകീയ സംഭവങ്ങൾ മണ്ണാർക്കാട് എസ്‌സി- എസ്‌ടി കോടതിയിൽ അരങ്ങേറിയത്.

ദൃശ്യങ്ങൾ വീണ്ടും പ്രദർശിപ്പിക്കണമെന്ന് 29-ാം സാക്ഷിയായ സുനിൽ കുമാറിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് പ്രകാരം കോടതിയിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്‌തു. എന്നാൽ പോലീസ് ഉദ്യോഗസ്ഥന്‍റെ ലാപ്ടോപ്പിൽ നിന്നാണ് ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതെന്നും ഇത് നിയമവിരുദ്ധമാണെന്നും സുനിൽ കുമാറിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

നേരത്തെ തന്നെ പ്രോസിക്യൂഷനും പ്രതികളുടെ അഭിഭാഷകനും കോടതി തന്നെ പെൻഡ്രൈവിൽ ദൃശ്യങ്ങൾ നൽകിയിരുന്നു. ഈ ദൃശ്യങ്ങൾ പോലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്‍റെ സ്വന്തം ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുകയും അത് അദ്ദേഹത്തിന്‍റെ വീട്ടിൽ കൊണ്ടുപോയി വരികയുമാണെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വിഷയം ഗൗരവത്തിലെടുത്ത കോടതി ലാപ്ടോപ്പ് പിടിച്ചെടുക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...