യുഡിഎഫ് കാലത്ത് എംഎൽഎ മാരെയടക്കം പാതിരാത്രി അറസ്റ്റ് ചെയ്തിട്ടുണ്ട് ; മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ ന്യായീകരിച്ച് മന്ത്രി പി. രാജീവ്. യു.ഡി.എഫ് കാലത്ത് എം.എല്‍.എമാരെയടക്കം പാതിരാത്രി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന് പറയാൻ വിഷയങ്ങളില്ല. ഈ നാട് അഭിമുഖീരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ അവര്‍ നിലപാട് സ്വീകരിക്കുന്നില്ല. പോലീസിന് രാഷ്ട്രീയമില്ല. അവര്‍ നിയമപരമായി തന്നെ മുന്നോട്ട് പോകും. പോലീസ് ഏതെങ്കിലും ഒരു താത്പര്യത്തിന് പുറത്ത് പ്രവര്‍ത്തിച്ചതായി ഈ നടപടിയെ കാണാനാകില്ല.

മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞ വിഷയത്തില്‍ പോലീസ് വധശ്രമത്തിനാണ് കേസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് തന്നെ ചൂണ്ടിക്കാട്ടിയതാണ്. അതുവഴി, പോലീസ് നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം തന്നെ അടിവരയിട്ട് ഉറപ്പിച്ചു. സമരത്തിനിടെ ചില ഘട്ടങ്ങളില്‍ അക്രമം നടന്നിട്ടുണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ തന്നെ പറഞ്ഞിരുന്നു. അപ്പോൾ സ്വാഭാവികമായി ഇത്തരം കേസുകള്‍ വരും. കേസുകളില്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...