കോന്നി : നിർമ്മാണത്തിലെ അപാകതയെ തുടർന്ന് കോന്നി നഗരത്തിൽ പുനലൂർ മൂവാറ്റുപുഴ പാത നിർമ്മാണ പ്രവർത്തനം മുടങ്ങി. സർവേയുമായി ബന്ധപെട്ട് സ്ഥാപിച്ച കല്ല് വരെ വീതി കൂട്ടിയില്ല എന്ന കാരണത്താൽ ജന പ്രതിനിധികൾ അടക്കമുള്ളവർ അപാകത ഉന്നയിച്ചിരുന്നു. ഓട സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും റോഡ് നിർമ്മാണം നിർത്തി വെക്കുന്നതിന് കാരണമായിട്ടുണ്ട്. ഇത് മൂലം നഗരത്തിൽ ഓട നിർമാണം പോലും നടക്കാത്ത അവസ്ഥയായി. ഇതോടെ നഗരത്തിൽ പൊടി ശല്യവും രൂക്ഷമാണ്.
പുനലൂർ മൂവാറ്റുപുഴ പാത നിർമ്മാണം കോന്നി നഗരത്തിൽ മുടങ്ങി
RECENT NEWS
Advertisment