ജന്യുവിൻ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ; കണ്ണൻ ആന്റ് സൗരജ് ടീം ജനറൽ വിഭാഗത്തിൽ ജേതാക്കൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ജന്യുവിൻ ബാഡ്മിന്റൺ ക്ലബ്ബിൽ മൂന്ന് ദിവസമായി നടന്നു വന്ന ബാഡ്മിന്റൺ ടൂർണ്ണമെന്റ് സമാപിച്ചു. റാന്നി എം.എൽ. എ. പ്രമോദ് നാരായണൻ വിജയി കൾക്ക് സമ്മാനദാനം വിതരണം ചെയ്തു. മദ്ധ്യ കേരളത്തിൽ നിന്നും 130 ടീമുകളാണ് പങ്കെടുത്തത്. ജനറൽ കാറ്റഗറി വിഭാഗത്തിൽ കണ്ണൻ ആന്റ് സൗരജ് ടീം (കൊട്ടാരക്കര) വിജയികളായി. ചാൾസ് ആന്റ് കാർത്തിക് (കാഞ്ഞിരപ്പള്ളി) റണ്ണർ അപ്പായി. മികച്ച താരയി കാർത്തിക് തിരഞ്ഞെടുത്തു. 45 പ്ലസ് വെറ്ററൻ വിഭാഗത്തിൽ വിജയികളായത് ബിജു ആന്റ് ഷംസുദ്ദീൻ (ചോറ്റാനിക്കര) വിജയിച്ചു.

റണ്ണർ അപ്പ് ആയത് അനിൽകുമാർ ആന്റ് സതീഷ് (അമ്പലപ്പുഴ) ആണ്. ഈ വിഭാഗത്തിൽ മികച്ച താരമായി – ഷംസുദീനെ തെരഞ്ഞെടുത്തു. 101 പ്ലസ് വെറ്ററനിൽ വിജയികളായത് പ്രസന്നൻ ആന്റ് സന്തോഷ് (കരുനാഗപ്പള്ളി) ആണ്. റണ്ണർ അപ്പ്- അനിൽ ആന്റ് പ്രിൻസി (ചെങ്ങന്നൂർ) മികച്ച താരം – സന്തോഷ് മിക്സഡ് ഡബിൾസിൽ വിജയികളായത് ജേക്കബ് ആന്റ് ആൻസി (ഹരിപ്പാട്) ഉം റണ്ണർ അപ്പ്- ഗീതാകൃഷ്ണൻ & റിതു ജോർജ്ജ് പൊയ്യാനിൽ (മേലുകര) ആണ് മികച്ച താരം – ആൻസി, പ്രോമിസിംഗ് താരം – റിതു ജോർജ്ജ് പൊയ്യാനിൽ ആണ്.

കെ എം തോമസ് മേനാംതോട്ടത്തിൽ മെമ്മോറിയൽ ട്രോഫിയും മേനാംതോട്ടം ഹോസ്പിറ്റലിന്റെ ക്യാഷ് അവാർഡും (ജനറൽ കാറ്റഗറി), പി.വി.തോമസ്സ് പാലനിൽക്കുന്നതിൽ മെമ്മോറിയൽ ട്രോഫിയും സിബി തോമസ്സ് പാലനിൽക്കുന്നതിൽ ക്യാഷ് അവാർഡും(45+ വെറ്ററൻ), നീതു ലിയാ ജേക്കബ് മെമ്മോറിയൽ ട്രോഫിയും  സ്പോട്സ് സോൺ അടൂരിന്റെയും മാർവലസ് സ്പോട്സ് റാന്നിയുടെയും ട്രോഫികളും ഫാദർ.സുനീഷും നിരണം ബിൽഡേഴ്സ് തീയാടിക്കലും നൽകിയ ക്യാഷ് അവാർഡും (101+ ജംമ്പിൾഡ്), സുവാൻ സ്പോട്സ് കോഴഞ്ചേരി ട്രോഫിയും ഒനിക്സ് ഗ്രാനൈറ്റ് റാന്നിയും സുരേഷ് ഹോട്ടൽ റാന്നിയും നൽകിയ കാഷ് അവാർഡും (മിക്സഡ് ഡബിൾസ്), മേടയിൽ സ്പോട്സ് ചെങ്ങന്നൂർ തുടങ്ങിയവർ ചേർന്നാണ് റാന്നി ജന്യുവിൻ ബാഡ്മിന്റൺ ക്ലബ്ബിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ട്രോഫികൾ സമ്മാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...