കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന വർധന

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത് ലോങ് ടേം സെറ്റിൽമെന്റ് പുതുക്കി നിശ്ചയിക്കുന്നതിന് ധാരണയായി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പിലെത്തിയത്. വൈകിട്ട് നാലിന് ആരംഭിച്ച ചർച്ച രാത്രി ഏഴോടെ ഇരുകൂട്ടരും അംഗീകരിച്ച് ഒത്തുതീർപ്പിലെത്തിയത്. തുടർന്ന് ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ, മാനേജ്‌മെന്റ് പ്രതിനിധികൾ , തൊഴിലാളി പ്രതിനിധികൾ എന്നിവർ ഒപ്പിട്ട എഗ്രിമെന്റ് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്ലാന്റ് ഹെഡ് ശശികാന്ത കുമാർ കൈമാറി.

പുതിയ ലോങ് ടേം സെറ്റിൽമെന്റ് 2026 ഓഗസ്റ്റ് ഒന്നുമുതൽ നാല് വർഷത്തേക്ക് പ്രാബല്യത്തിലാകും. അന്തിമ സെറ്റിൽമെന്റ് ഓഗസ്റ്റ് 31നകം ഒപ്പുവയ്ക്കും. ഈ തീയതിക്കകം അന്തിമ സെറ്റിൽമെന്റ് ഒപ്പുവച്ചില്ലെങ്കിൽ കരാർ ഒപ്പുവയ്ക്കുന്ന തീയതി മുതലായിരിക്കും സെറ്റിൽമെന്റിന്റെ കാലാവധി കണക്കാക്കുക. 2026 ഓഗസ്റ്റ് ഒന്നിന് ലോങ് ടേം സെറ്റിൽമെന്റിന്റെ പരിധിയിൽ വരുന്ന അർഹരായ സ്ഥിരം ജീവനക്കാർക്ക് പ്രതിമാസം 14,500 രൂപയുടെ വെയ്റ്റഡ് ആവറേജ് വേതന വർധന നൽകും. കൂടാതെ അർഹരായ ജീവനക്കാരുടെ പ്രതിമാസ അറ്റൻഡൻസ് ബോണസിൽ 500 രൂപയുടെ വർധനയും ലഭിക്കും.

സെറ്റിൽമെന്റിന്റെ ഭാഗമായി നൽകേണ്ട തുക ജീവനക്കാരുടെ സേവനകാലം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ച് വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം അന്തിമ കരാർ ഒപ്പിടുന്നതിന് മുമ്പ് കൈക്കൊള്ളും. അതുവരെ നിലവിലെ വേതന ഘടന തുടരും. തൊഴിൽ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശരത്ചന്ദ്രൻ സി.എസ്., അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എൽ. സതീഷ്‌കുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

തൊഴിലാളികളെ പ്രതിനിധീകരിച്ച് ചാണ്ടി ഉമ്മൻ, കുഞ്ഞ് ഇല്ലംപള്ളി, ചിന്റു കുര്യൻ ജോയ്, അജു ചാക്കോ, ഷാജി ജോസഫ്, ബിനോയ് സി.ഐ., റിനുമോൻ പി.എം., സൽവിൻ പി. തോമസ് (ഐഎൻടിയുസി), കെ.ജെ. തോമസ്, റെജി സക്കറിയ, ദേവസ്യ പി.എസ്., ബി.എസ്. സമീർ, സുബി വർഗീസ്, സാബു ജോൺ, സുനോജ് വി.എസ്, (സിഐടിയു), എസ്. വിനായകുമാർ, കെ.കെ. വിജയകുമാർ, റിജു തോമസ്, ശ്രീനിവാസ പിള്ള എസ്.എസ്., ശ്രീകുമാർ എസ്., സിബി പി. മാത്യു, ശ്യാം കുമാർ സി.ഒ. (ബിഎംഎസ്) എന്നിവരും തൊഴിലുടമകളെ പ്രതിനിധീകരിച്ച് പ്ലാന്റ് ഹെഡ് ശശികാന്ത കുമാർ, സീനിയർ പ്രൊഡക്ഷൻ മാനേജർ അനൂപ് ആർ. വർമ്മ, സീനിയർ എച്ച്.ആർ. മാനേജർ ഷിജു ഏലാസ്, സീനിയർ എൻജിനീയറിംഗ് മാനേജർ ബിജുമോൻ ചാക്കോ, ചീഫ് അക്കൗണ്ട്‌സ് മാനേജർ ഡി. വെങ്കട സുബ്ബയ്യ, സീനിയർ മാനേജർ ബിനു ഫ്രാൻസിസ് എന്നിവരുമാണ് എഗ്രിമെന്റിൽ ഒപ്പുവച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...