‘ആയിരക്കണക്കിന് കോടികൾ നൽകിയവർക്ക് 377 കോടി ഒരു പ്രശ്നമല്ല’; മുഖ്യമന്ത്രിയുടെ ആരോപണങ്ങളുടെ മുനയൊടിച്ച് കെ.എൻ. ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ നൽകാനുള്ള 377 കോടി രൂപ അനുവദിക്കാതെയാണ് ചുമതല ഒഴിഞ്ഞതെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി മുൻ ധനമന്ത്രിയും എംഎൽഎയുമായ കെ.എൻ. ബാലഗോപാൽ രംഗത്ത്. 2021-26 കാലഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ നല്‍കിയത് 5,326 കോടി രൂപയാണ്. 2026 മാര്‍ച്ച് മാസം വരെ മുന്നിലെത്തിയ എസ്‌സി-എസ്ടി സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും പാസാക്കിയിട്ടാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലേക്ക് പോയതെന്നും കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്കിലൂടെയായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം. തുടര്‍ന്നുള്ള മാസങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ബില്ലുകളിലെ തുകയാകണം 377 കോടി രൂപ. 5,326 കോടി രൂപ കൃത്യമായി വിതരണം ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന് 377 കോടി രൂപ കൊടുക്കുന്നതില്‍ എന്താണ് തടസ്സം?. അത് വളരെ കുറച്ച് മാസങ്ങളിലെ ബില്ലുകള്‍ ആകാനാണ് സാധ്യത. അത് ഉള്‍പ്പെടെ നല്‍കാനുള്ള പണം ഖജനാവില്‍ അവശേഷിപ്പിച്ചാണ് സര്‍ക്കാര്‍ ചുമതലയൊഴിഞ്ഞത്. അധികാരമേറ്റ ഉടനെ ആ ബില്ലുകള്‍ മാറി നല്‍കുന്നതിന് പകരം നിയമസഭയില്‍ അതൊരു കുറ്റമായി അവതരിപ്പിക്കുന്നത് യുഡിഎഫുകാര്‍ ശീലിച്ച രാഷ്ട്രീയ കുബുദ്ധിയുടെ ഭാഗമായാണെന്നും കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.

ധവളപത്രത്തിലൂടെ കഴിഞ്ഞ ഒരു വര്‍ഷക്കാലം അന്നത്തെ പ്രതിപക്ഷ നേതാവും യുഡിഎഫും ഉന്നയിച്ച ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട സകല ആരോപണങ്ങളുടെയും അടിസ്ഥാനം പോലും തകര്‍ന്നുവീണിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുകമറ സൃഷ്ടിച്ച് തങ്ങള്‍ക്കുണ്ടായ ജാള്യതയില്‍ നിന്നും കരകയറാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇത്തരം കുതന്ത്രങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും യുഡിഎഫും പിന്മാറണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...