സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ യാത്ര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ ഗവി നിവാസികളുടെയും വിനോദ സഞ്ചാരികളുടെയും യാത്ര ഭീതിജനകമായിട്ടും നടപടി സ്വീകരിക്കാതെ അധികാരികള്‍. പത്തനംതിട്ട ഡിപ്പോയില്‍ നിന്നാണ് ഈ ബസുകള്‍ സര്‍വീസ് നടത്തുന്നത്. കാലപ്പഴക്കം ചെന്ന ഗവി കെ.എസ്.ആര്‍.റ്റി.സി ബസുകള്‍ യാത്രക്കിടെ തകരാറിലായതിനെ തുടര്‍ന്ന് പല തവണ വനത്തില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം കക്കി ഡാമിന് സമീപം വനത്തില്‍ ബസ് തകരാറിലായതിനെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് സഞ്ചാരികള്‍ വനപാതയില്‍ കുടുങ്ങിയത്. മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ച് പോലും ലഭിക്കാത്ത ഇവിടെ കുടുങ്ങിയവരെ ഈ വഴി വന്ന വനപാലകരാണ് മറ്റൊരു വാഹനത്തില്‍ കയറ്റി വനാതിര്‍ത്തി കടത്തിയത്.

ഗവി കെ.എസ്.ആര്‍.റ്റി.സി ബസുകള്‍ പ്രിയദര്‍ശിനി ബസുകള്‍ ആക്കിയതോടെ വലിയ തിരക്കാണ് ദിവസവും അനുഭവപ്പെടുന്നത്. ഗവിയിലെ റോഡുകള്‍ കാലങ്ങളായി ടാറിംഗ് നടത്താതെ വന്നതോടെ റോഡ്‌ പലയിടത്തും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. കാലപ്പഴക്കം ചെന്ന ഈ ബസുകള്‍ തകര്‍ന്നു കിടക്കുന്ന റോഡില്‍ അപകടത്തില്‍പ്പെട്ടാല്‍ പുറം ലോകം അറിയുകപോലുമില്ല. നേരം ഇരുട്ടിതുടങ്ങിയ ശേഷമാണ് ബസ് റോഡില്‍ തകരാറിലാവുന്നത് എങ്കില്‍ യാത്രക്കാര്‍ക്ക് നേരെ വന്യ ജീവികളുടെ ആക്രമണത്തിനും സാധ്യത ഏറെയാണ്.

ഗവിയിലെക്ക് പോകുന്ന വിനോദ സഞ്ചാരികളെ കൂടാതെ സീതത്തോട്, ആങ്ങമൂഴി, ഗവി ഭാഗത്തേക്ക് പോകുന്ന നാട്ടുകാരും ഈ ബസുകളില്‍ വേണം കയറുവാന്‍. പൊതുവേ നല്ല തിരക്കുള്ളതിനാല്‍ പലപ്പോഴും ബസില്‍ ഇരിപ്പിടങ്ങള്‍ പോലും ലഭിക്കാറില്ല. ഗവിയിലേക്ക് പുതിയ ബസ് അനുവദിക്കണമെന്നത് ഗവി നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. എന്നിട്ടും ബസിന്റെ ടയറുകള്‍ മാറ്റാന്‍ പോലും കെ.എസ്.ആര്‍.റ്റി.സി ക്ക് സമയമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...