കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊടി ശല്യം രൂക്ഷമാകുന്നു. വകയാർ എട്ടാം കുറ്റി മുതൽ മുറിഞ്ഞകൽ വരെയും കൂടൽ ഇഞ്ചപ്പാറ മുതൽ ഗാന്ധി ജംഗ്ഷൻ വരെയുമുള്ള ഭാഗത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായത് മൂലം പൊടി ശല്യം വർധിച്ചിരിക്കുന്നത്. മാസങ്ങളായി ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട്.എന്നാൽ ഈ ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ രൂക്ഷമായ പൊടി ശല്യമാണ് അനുഭവപ്പെടുന്നത്.
ഇരുചക്ര വാഹന യാത്രക്കാർ ആണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. റോഡിൽ നിന്നും പറന്നുയരുന്ന പാറ പൊടി മൂലം എതിരെ വരുന്ന വാഹനങ്ങൾ കാണുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ് പലപ്പോഴുമുള്ളത്. നിർമാണം ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനി ഇടക്കിടെ വെള്ളം തളിക്കാറുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ല. മാത്രമല്ല വകയാറിൽ റോഡിന്റെ ഒരു ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴി നിർമ്മിച്ചുവെങ്കിലും ഇത് നിർമ്മാണം പൂർത്തീകരിക്കാത്തത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
ഡ്രൈവർമാരുടെ ശ്രദ്ധ അല്പം തെറ്റിയാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതിനുള്ള സാധ്യതയും ഏറെയാണ്. മാത്രമല്ല കോന്നി മാരൂർ പാലം, വകയാർ എന്നിവടങ്ങളിൽ പാലത്തിന്റെ നിർമ്മാണം നടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായിട്ടും നിർമ്മാണം പുരോഗമിക്കുന്നില്ല. മാരൂർ പാലം ഭാഗത്ത് മണിക്കൂറുകൾ നീണ്ട കാത്ത് നിൽപ്പിനൊടുവിലാണ് ആളുകൾ വാഹനവുമായി കടന്നുപോകുന്നത്. ആംബുലൻസുകൾ പോലും ഈ നീണ്ട ക്യൂവിൽ പലപ്പോഴും അകപ്പെടാറുണ്ട്. പലയിടത്തും സംരക്ഷണ ഭിത്തി നിർമ്മാണം നടക്കുന്നുണ്ടെങ്കിലും ഇതും വേഗത്തിൽ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.