കോന്നി : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങുകൾക്ക് 2023 ജനുവരി 23 തിങ്കളാഴ്ച തുടക്കംകുറിച്ചു. രാവിലെ 10 മണിക്ക് അതുമ്പുംകുളം ജംഗ്ഷനിൽ നിന്ന് ശതാബ്ദി വിളംബര കലാജാഥ ആരംഭിച്ചു. കുട്ടികൾ ചേർന്നവതരിപ്പിച്ച ഫ്ലാഷ് മോബ്, ലഹരിക്കും ആനുകാലിക പ്രശ്നങ്ങൾക്കും എതിരെയുള്ള സന്ദേശങ്ങൾ നൽകുന്ന സ്കിറ്റ്, ശതാബ്ദി വിളംബരം തുടങ്ങിയ പരിപാടികൾ കലാജാഥയിൽ ഉൾപ്പെടുത്തിയിരുന്നു.
അതുമ്പുംകുളം ജംഗ്ഷനിൽനിന്ന് കൊന്നപ്പാറ എൽ.പി.സ്കൂൾ, പയ്യാനമൺ, വെട്ടൂർ, കുമ്പഴ, പുളിമുക്ക്, തെങ്ങുംകാവ്, അരുവാപ്പുലം, കൊല്ലൻപടി, വി.കോട്ടയം വഴി കോന്നി സെൻട്രൽ ജംഗ്ഷനിൽ എത്തിച്ചേരുന്ന തരത്തിലാണ് കലാജാഥ സംഘടിപ്പിച്ചത്. കോന്നി ഗ്രാമപഞ്ചായത്തംഗം രഞ്ജു ആർ. ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രമോദ് കുമാർ ടി, ശ്രീജിത്ത് എസ്. എന്നിവർ സംസാരിച്ചു. ഉച്ചയ്ക്കുശേഷം 03.00 മണിക്ക് സെൻട്രൽ ജംഗ്ഷനിൽനിന്ന് വിളംബരജാഥ ആരംഭിച്ചു. വിളംബര ജാഥയുടെ ഉദ്ഘാടനം കോന്നി ഡി.വൈ.എസ്.പി. കെ. ബൈജുകുമാർ നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. ദീപകുമാർ, സുരേഷ് സി.ഡി. എന്നിവർ സംസാരിച്ചു.
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നിശ്ചല ദൃശ്യങ്ങളും വിവിധ വേഷങ്ങളും അണിനിരത്തിയുള്ള വിളംബര ജാഥയും കലാജാഥയും ഒന്നിച്ചുചേർന്ന് സെൻട്രൽ ജംഗ്ഷനിൽനിന്ന് സ്കൂളിലേക്ക് എത്തിച്ചേർന്നു. സ്കൂൾ വിദ്യാർത്ഥികൾ, എൻ.സി.സി. കേഡറ്റുകൾ, റെഡ്ക്രോസ് അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, മാനേജ്മെൻ്റ് പ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ, പി.ടി.എ.ഭാരവാഹികൾ എന്നിവർ വിളംബരജാഥയിൽ പങ്കെടുത്തു. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങുകൾ 2023 ജനുവരി 26-ന് സമാപിക്കും.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.