റാന്നി: വികസനം പൂർത്തിയാകുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ടൗൺ ഭാഗങ്ങളിലെ ഓടകളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പരാതി. ഓടകളിലേക്ക് മലിന ജലം ഒഴുക്കിവിടുന്നതാണ് കാരണമെന്ന് വഴി യാത്രക്കാർ പറയുന്നു. ഇതു മൂലം ഫുട്പാത്തിന്റെ മുകളിൽ കൂടി നടന്നു പോകാൻ കഴിയാത്ത വിധത്തിൽ ദുർഗന്ധമാണെന്ന് പുലർച്ചെ നടക്കാൻ ഇറങ്ങുന്നവർ പറയുന്നു. അനധികൃത വഴിയോര വ്യാപാര സ്ഥാപനങ്ങൾ റോഡരികിൽ പ്രവർത്തിക്കുന്നുണ്ട്.
വേനൽക്കാലമായതോടെ ഓടയില്‍ വെള്ളമൊഴുക്കുമില്ല. ഓടയിൽ തള്ളുന്ന മലിന ജലവും മാലിന്യങ്ങളും കെട്ടി കിടന്ന് ദുർഗന്ധം ഉണ്ടാക്കുകയാണ്. തോട്ടമൺ മുതൽ പെരുമ്പുഴവരെ ഈ സ്ഥിതിയാണ്. ചിലയിടങ്ങളിൽ ഓടകൾ അടഞ്ഞു കിടക്കുകയാണ്. മഴക്കാലത്ത് മാലിന്യവും മഴ വെള്ളവും കൂടി പുതിയ റോഡിലേക്ക് എത്തും. ചിലയിടങ്ങളിൽ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഓസുകളും പൈപ്പുകളും ഓടയിലേക്ക് വെച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.