കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂട്ടരാജി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഡീൻ ചന്ദ്രമോഹൻ നായര്‍ ഉൾപ്പെടെ രാജിവെച്ചു. സ്ഥാനമൊഴിഞ്ഞ ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് രാജി വെച്ചത്. നേരത്തെ മന്ത്രി ആര്‍.ബിന്ദുവുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തുതീര്‍പ്പായിരുന്നു. അക്കാദമികപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനഃരാരംഭിക്കും. പുതിയ ഡയറക്ടറെ ഉടന്‍ കണ്ടെത്തും. ഒഴിവുളള സംവരണസീറ്റുകള്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു.

സംവരണമാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കും. ഉന്നതസമിതികളില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കും. ഡയറക്ടറുടെ വസതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി തീർത്തും ശരിയല്ല. അത്തരം പ്രവണതകൾ ആവർത്തിക്കില്ല എന്ന് ഉറപ്പാക്കും. വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിട്ടുള്ള വിഷയങ്ങളിൽ കേസുകൾ രമ്യമായി പരിഹരിക്കാൻ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. 14 ആവശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചത്. സമരത്തിന് സഹായം തന്നവർക്ക് സമരസമിതി നന്ദി പറഞ്ഞു. അടൂർ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കി.

ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ...

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി...

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...