റാന്നിയില്‍ പൊടിശല്യം രൂക്ഷം ; വലഞ്ഞ് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിൽ പൊടിയോടു പൊടി. അന്തരീക്ഷം പൊടി കാരണം നിറഞ്ഞതിനാൽ നാട്ടുകാർ ശ്വാസം മുട്ടി വേണം യാത്ര ചെയ്യാന്‍. റാന്നിയിൽ സംസ്ഥാന പാതയുടെ നിർമ്മാണം നടക്കുന്നതു കാരണം വ്യാപകമായ പൊടിശല്യമാണ്. റോഡിൽ ചില സ്ഥലങ്ങൾ ടാർ ചെയ്യാതെ കിടക്കുന്നതിനാൽ മാമുക്കിനും പെരുമ്പുഴക്ക് ഇടയിലുമാണ് മഞ്ഞുമൂടിയ നിലയിൽ പൊടി ഉയരുന്നത്.

ക്രഷർ മെറ്റീരിയൽ വാഹനത്തിൽ കൊണ്ടു പോകുന്നത് മൂടി വേണമെന്നുള്ള വ്യവസ്ഥ ലംഘിക്കുന്നതാണ് ഇത്തരത്തിൽ വഴി നീളെ പൊടികൂനകൾ ഉണ്ടാകുന്നത്. ഇട്ടിയപ്പാറ ടൗൺ മുതൽ പെരുമ്പുഴവരെയും മെയിന്‍ റോഡിൽ പാറ പൊടി റോഡിൽ വിതറിയിരിക്കുന്നതു കാണാം. റോഡുപണി കാരണം പൊടിശല്യം ഉണ്ടായാൽ നിർമ്മാണ കമ്പിനി ഇടക്കിടെ വെള്ളം റോഡിൽ നനച്ച് പൊടി അടക്കണമെന്നുള്ളത് പാടെ ലംഘിക്കുന്നതായാണ് നാട്ടുകാർ പറയുന്നത്.

റോഡുപണി നടക്കുന്ന സ്ഥലത്ത് മണ്ണിളകിയുണ്ടാകുന്ന പൊടി മഴ പെയ്യുകയോ വെള്ളം നനക്കുകയോ ചെയ്താൽ ഉറക്കുകയും പിന്നീട് ഇവിടെ പൊടികാര്യമായി ഉണ്ടാകാറുമില്ല മറിച്ച് പാറ പൊടി വിതറി കിടന്നാൽ മഴ കഴിഞ്ഞ് വീണ്ടും ഉണങ്ങുമ്പോൾ വീണ്ടും പൊടി ഉണ്ടാകുന്നതായാണ് കണ്ടു വരുന്നത്. റാന്നിയിൽ കൂടുതല്‍ ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനാൽ ദിവസേന നിരവധി വാഹനങ്ങളാണ് ടൗണിൽ കൂടി കടന്ന് പോകുന്നത്. ഇക്കാരണത്താൽ പാറ പൊടി റോഡിൽ വീഴുന്നത് നിത്യ സംഭവമാണ്. വാഹനത്തിൽ നിന്നും പൊടി ചോരുന്ന തരത്തിൽ ലോഡുമായിയെത്തുന്ന വാഹനങ്ങളുടെ മേൽ അധികൃതർ നടപടി സ്വീകരിക്കാത്താതാണ് ഇത്തരം നിയമലംഘംനങ്ങൾ കൂടുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...