തിരുവനന്തപുരം വിമാനത്താവളത്തിൽ വമ്പൻ സൗകര്യത്തോടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിലെ വിപുലീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി. മുമ്പുണ്ടായിരുന്നതിനേക്കാൾ ഏകദേശം ഇരട്ടിയോളം വിസ്തൃതിയുള്ള പുതിയ ഷോപ്പിൽ കൂടുതൽ വിപുലമായ ഉൽപ്പന്ന ശേഖരം, നൂതന ഡിജിറ്റൽ സൗകര്യങ്ങൾ, ആകർഷകമായ പ്രത്യേക ഓഫറുകൾ എന്നിവയിലൂടെ യാത്രക്കാർക്ക് കൂടുതൽ മികച്ച ഷോപ്പിങ് അനുഭവമാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. എഐ അധിഷ്ഠിത ഉപഭോക്തൃ സേവന റോബോട്ടാണ് നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിന്‍റെ പ്രധാന ആകർഷണം.

ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, നിലവിലുള്ള ഓഫറുകൾ, ഷോപ്പിംഗിനുള്ള മാർഗനിർദേശങ്ങൾ എന്നിവ റോബോട്ട് യാത്രക്കാർക്ക് നൽകും. ഉദ്ഘാടനത്തോടനുബന്ധിച്ച് 500, 1,000 മൂല്യമുള്ള പ്രത്യേക ഡിജിറ്റൽ ഗിഫ്റ്റ് വൗച്ചറുകളും റോബോട്ട് നൽകും. പുതുതായി വികസിപ്പിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെയും പ്രീമിയം ഉൽപ്പന്നങ്ങളുടെയും കൂടുതൽ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഫാഷൻ ബാഗുകൾ, സൺഗ്ലാസുകൾ, വാച്ചുകൾ തുടങ്ങിയ പുതിയ ലൈഫ്‌സ്റ്റൈൽ വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിലൂടെ യാത്രക്കാർക്ക് മുമ്പത്തേക്കാൾ കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭ്യമാകും.കേരളത്തിലെ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ രംഗത്ത് ആദ്യമായി, ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ഉൾപ്പെടുന്ന പ്രത്യേക സൂപ്പർമാർട്ട് വിഭാഗവും ആരംഭിച്ചിട്ടുണ്ട്. യാത്രയ്ക്കും ദൈനംദിന ആവശ്യങ്ങൾക്കും വേണ്ട വിവിധ ഉൽപ്പന്നങ്ങൾ ഒരേ സ്ഥലത്ത് നിന്ന് വാങ്ങാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.ഡിജിറ്റൽ സേവനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനത്തിന്‍റെ ഭാഗമായി, വാട്ട്‌സ്ആപ്പ് വഴി ഡിജിറ്റലായി ഒപ്പിട്ട ഇൻവോയ്സ് നൽകുന്ന കേരളത്തിലെ ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പായും ഇത് മാറി. ഇതിലൂടെ ഉപഭോക്താക്കൾക്ക് പേപ്പർ രഹിതവും ലളിതവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അനുഭവം ലഭിക്കും. യാത്രക്കാർക്കായി നിരവധി പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്നും വിമാനത്താവളം വക്താവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...