വയനാട് : വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മലവയല്‍ ഗോവിന്ദച്ചിറയില്‍ ആണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. കെ.എസ്.അശ്വന്ത്, കെ.എസ്.അശ്വിന്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരും സര്‍വജന സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലത്താണ് കുട്ടികള്‍ കുളിക്കാനിറങ്ങിയതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ അറിയിച്ചു. ചിറയിൽ കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽ അകപ്പെടുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണു മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചത്.
വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
RECENT NEWS
Advertisment