ബിഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ ദേശീയതലത്തിൽ ജനകീയ പ്രക്ഷോഭത്തിന് ആർജെഡി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിൽ ‘പ്രത്യേക തീവ്രപരിഷ്‌കരണ’ത്തിലൂടെ 4.7 കോടി വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് മാറ്റാൻ ആസൂത്രിതമായി നടക്കുന്ന ശ്രമത്തിനെതിരേ ദേശീയതലത്തിൽ ജനകീയപ്രക്ഷോഭം നടത്താൻ ആർജെഡി. വെള്ളിയാഴ്ച പട്നയിൽ ചേർന്ന ആർജെഡി ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പുകമ്മിഷനിൽ സമ്മർദംചെലുത്താനുള്ള പ്രക്ഷോഭം ദേശീയതലത്തിൽ ഏറ്റെടുക്കാൻ യോഗം ഇന്ത്യമുന്നണി കക്ഷികളോട് അഭ്യർഥിച്ചു. അത്യാവശ്യമല്ലാത്ത രേഖകൾ ആവശ്യപ്പെട്ടാണ് യഥാർഥവോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്.

മറ്റുസംസ്ഥാനങ്ങളിൽ ജോലിക്കായി പോയവർക്കും ബിഹാറിലുള്ള പാവപ്പെട്ടവർക്കും ഈ നീക്കംമൂലം വോട്ടില്ലാതാവും. ഇതിനെതിരേ കടുത്ത ജനകീയസമ്മർദം ആവശ്യമാണെന്ന് ആർജെഡി ദേശീയ എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി. യോഗത്തിൽ ബിഹാർ സംസ്ഥാന പ്രസിഡന്റ് മംഗലിലാൽ മണ്ഡൽ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് ലാലുപ്രസാദ് യാദവ്, പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, എംപിമാരായ മനോജ് ഝാ, സഞ്ജയ് യാദവ്, കേരളത്തിൽനിന്നുള്ള ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ, കെ.പി. മോഹനൻ എംഎൽഎ, വറുഗീസ് ജോർജ്, ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ, ഡോ. നീലലോഹിതദാസ്, വി. കുഞ്ഞാലി എന്നിവർ സംബന്ധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...