തിരുവനന്തപുരം: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കു നല്‍കാന്‍ അനധികൃതമായി സിഗരറ്റ് കടത്തി ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍. കയ്യോടെ പിടിച്ച ജോയിന്റ് സൂപ്രണ്ടിനെ ക്വാര്‍ട്ടേഴ്സില്‍ കയറി ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാര്‍ ഭീഷണിപ്പെടുത്തി. വിയ്യൂരില്‍ ഉദ്യോഗസ്ഥരുടെ കാന്റീന്‍ ചുമതലയുള്ള ഡിപിഒയാണു സിഗരറ്റ് കടത്തിനു സഹായിച്ചത്. ഡ്യൂട്ടി സമയത്തു സ്കൂട്ടറില്‍ പുറത്തുപോയി സിഗരറ്റ് പാക്കറ്റുകള്‍ വാങ്ങുകയും ജയിലിന്റെ പ്രധാന ഗേറ്റിനു പുറത്തു കന്നുകാലികളെ നോക്കിയിരുന്ന തടവുകാരനു കൈമാറുകയുമായിരുന്നു.
ജോയിന്റ് സൂപ്രണ്ട് പിടികൂടുകയും ഡിപിഒയുടെ ദേഹപരിശോധന നടത്തുകയും ചെയ്തു. ഡിപിഒ മാപ്പ് അപേക്ഷിക്കുകയും ചില ഉദ്യോഗസ്ഥര്‍ ഇടപെടുകയും ചെയ്തപ്പോള്‍ ജോയിന്റ് സൂപ്രണ്ട് വഴങ്ങി. പിന്നീടു മറ്റു രണ്ടു ഡിപിഒമാര്‍ ക്വാര്‍ട്ടേഴ്സിലെത്തി ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ധൈര്യമുണ്ടെങ്കില്‍ തങ്ങളെയും പരിശോധിക്കാന്‍ ആവശ്യപ്പെട്ട ഇവര്‍ അദ്ദേഹത്തിന്റെ മുഖത്തേക്കു സിഗരറ്റ് പുകയൂതി അപമാനിച്ചതായും പരാതിയുണ്ട്. ഇതില്‍ ഒരാള്‍ മുന്‍പു സസ്പെന്‍ഷന്‍ നേരിട്ടയാളാണ്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.